ഇങ്ങനെയെങ്കില്‍ പൂവാലന്‍മാര്‍ക്കെതിരെ ശ്ബ്ദം ഉയര്‍ത്താന്‍ ആരും ഒന്ന് ഭയക്കും!

സ്ത്രീകളെ ശല്ല്യം ചെയ്യാനുള്ള ലൈസന്‍സോ ഇത്?

കൊല്‍ക്കത്ത| Aiswarya| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2017 (10:21 IST)
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തെ പ്രതിഷേധിച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ പരഗനാ ജില്ലയില്‍ മുസ്താക്കിന്‍ എന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
രാത്രിയില്‍ വീട്ടിലേക്ക് മടങ്ങും വഴി ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം ആയിരുന്നു സംഭവം. മഹാശിവരാത്രിയോട് അനുബന്ധിച്ച് പ്രദേശത്ത് നടന്ന സാംസ്‌കാരിക പരിപാടിയില്‍ കലാകാരികളോട് അപമര്യാദയായി പെരുമറിയത് എതിര്‍ത്തതിനെയാണ് മുസ്താക്കിനെ ആക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് നിഗമനം,




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :