സന്തോഷ് ട്രോഫി ഫുട്ബോള്‍: എട്ടുവര്‍ഷത്തിനുശേഷം കിരീടനേട്ടവുമായി ബംഗാള്‍

സന്തോഷ് ട്രോഫി എട്ടുവര്‍ഷത്തിനുശേഷം ബംഗാളിലേക്ക്

Goa,  BENGAL, Santhosh Trophy, സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം, സന്തോഷ് ട്രോഫി, ഫുട്ബോള്‍, ബംഗാള്‍, ഗോവ
സജിത്ത്| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2017 (11:29 IST)
സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം ബംഗാളിന്.
ഗോവയ്‌ക്കെതിരെ എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഒരു ഗോളിലൂടെയാണ് എഴുപത്തിയൊന്നാമത് സന്തോഷ് ട്രോഫി കിരീടത്തില്‍ ബംഗാള്‍ മുത്തമിട്ടത്. മന്‍വീര്‍ സിങ്ങാണ് ബംഗാളിനായി വിജയഗോള്‍ നേടിയത്.

എട്ടുവര്‍ഷത്തിനുശേഷമാണ് ബംഗാളില്‍ന്റെ ഈ കിരീടനേട്ടം. സെമിഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ചാണ് സ്വന്തംനാട്ടില്‍ ഫൈനലില്‍ പ്രവേശിച്ചത്. ബംഗാളിന്റെ മുന്നേറ്റനിരയിലെ കുന്തമുന ബസന്ത് സിങ്ങിനെ മികച്ച ഫോര്‍വേഡായും ഗോവയുടെ ബ്രൂണോ കൊളൊസെയെ മികച്ച ഗോള്‍കീപ്പറായും തെരഞ്ഞെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :