മൂടല്‍മഞ്ഞ്: 38 ട്രെയിനുകള്‍ ഭാഗികമായി റദ്ദു ചെയ്തു

ന്യൂഡല്‍ഹി| Last Updated: ശനി, 10 ജനുവരി 2015 (09:52 IST)
അതിശൈത്യം തുടരുന്നതിനിടെ ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞിന് കുറവു വന്നു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ശനിയാഴ്ച 38 ട്രെയിനുകള്‍ ഭാഗികമായി മാത്രമാണ് റദ്ദു ചെയ്തത്.
കഴിഞ്ഞദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുടല്‍മഞ്ഞിന്റെ കാഠിന്യത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.

ഇതോടെ, തെളിഞ്ഞു കാണാവുന്ന ദൂരം 700 മീറ്റര്‍ വരെ ആയി ഉയര്‍ന്നിട്ടുണ്ട്. കാലാവസ്ഥ തെളിഞ്ഞതിനാല്‍ ലഖ്‌നൌ എയര്‍പോര്‍ട്ടില്‍ ഒഴികെ വിമാനസര്‍വ്വീസുകള്‍ ഇന്ന് വൈകിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ .
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :