ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; റദ്ദാക്കിയത് 119 ട്രയിനുകള്‍

ന്യൂഡല്‍ഹി| Last Modified വെള്ളി, 9 ജനുവരി 2015 (09:14 IST)
അതിശൈത്യത്തിന്റെ പിടിയില്‍ . കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വെള്ളിയാഴ്ച 119 പാസഞ്ചര്‍ ട്രയിനുകള്‍ റദ്ദാക്കി.

വ്യോമഗതാഗതത്തെയും മൂടല്‍ മഞ്ഞ് ബാധിച്ചു. അമൃത്‌സര്‍ , ചണ്ഡിഗഡ്, ഖോരക്‌പുര്‍ , ലഖ്‌നൌ എന്നിവിടങ്ങളില്‍ വിമാനങ്ങള്‍ വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്.

ഇതിനിടയില്‍ കനത്ത മൂടല്‍മഞ്ഞില്‍ രാജ്യത്ത് ചിലയിടങ്ങളില്‍ സമീപകാഴ്ചകള്‍ അപ്രാപ്യമായ നിലയിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :