മന്നാഡേയുടെ ഗാനം പാടി കെജ്‌രിവാള്‍ !

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വ്യത്യസ്തതകളാണ് ആം ആദ്മി പാര്‍ട്ടിടെ ശ്രദ്ധേയമാക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജനങ്ങളെ അഭിസംബോധന ചെയ്തപ്പോഴും ഇത് കണ്ടു. അഭിസംബോധനയ്ക്കിടെ മന്നാഡേയുടെ പ്രശസ്തമായ ഒരു ഗാനം കെജ്‌രിവാള്‍ ആലപിച്ചു.

ദിലീപ് കുമാര്‍ നായകനായ ‘പൈഗാം‘ എന്ന സിനിമയില്‍ സി രാമചന്ദ്ര ഈണമിട്ട് മന്നാഡേ പാടിയ “ഇന്‍സാന്‍ ക ഹോ ഇന്‍സാന്‍ സേ ബൈചാര“ എന്ന ഗാനമാണ് കെജ്‌രിവാള്‍ ആലപിച്ചത്.

വിഭാഗീയതയുടെയും അസമത്വത്തിന്റെയും കാലത്ത് സാഹോദര്യം ജനങ്ങളെ ഒന്നിപ്പിക്കുന്നു എന്നതാണ് ഗാനത്തിന്റെ സാരം. ഗാനാലാപനം കേട്ട് രാംലീല മൈതാനി ഇളകിമറിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :