വാര്‍ത്താ സമ്മേളനത്തിനിടെ കെജ്‌രിവാളിന് നേരെ കറുത്ത ചായമൊഴിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PTI
ആം ആദ്മി പാര്‍ട്ടിനേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ മുഖത്ത് വാര്‍ത്താസമ്മേളനത്തിനിടെ യുവാവ് കറുത്തചായമൊഴിച്ചു.

മഹാരാഷ്ട്ര അഹമ്മദ്‌നഗര്‍ സ്വദേശി നചികേത മാവ്‌ലേക്കര്‍ ആണ് 'അണ്ണ ഹസാരെ സിന്ദാബാദ്' എന്നുവിളിച്ച് മഷിയെറിയുകയും ബഹളംവെക്കുകയും ചെയ്തത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കംചെയ്തു. ബിജെപി പ്രവര്‍ത്തകനാന്നെണ് ഇയാള്‍ അവകാശപ്പെട്ടു.

ജനലോക്പാല്‍ സമരത്തിന്റെ ഫണ്ട് തിരഞ്ഞെടുപ്പു പ്രചരണത്തിനായി ചിലവഴിച്ചുവെന്ന് ആരോപിച്ച് അണ്ണാ ഹസാരെ അയച്ച കത്തിന് മറുപടി നല്‍കാനാണ് കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

24 ലക്ഷം രൂപയാണ് സമരത്തിനായി സ്വരൂപിച്ചത്. ആ പണം സമരത്തിന്റെ സമയത്തുതന്നെ പൂര്‍ണമായി ചെലവഴിച്ചിട്ടുണ്ട് എന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഇക്കാര്യം വേണമെങ്കില്‍ സന്തോഷ് ഹെഗ്‌ഡെയെപ്പോലുള്ള മുന്‍ ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാം.

തനിക്കെതിരായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടയിലാണ് യുവാവ് പത്രസമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. കെജ്‌രിവാളിന്റെയും പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയംഗം മനീഷ് സിസോദിയയുടെയും മുഖത്തും കൈയിലും കറുത്ത മഷിയായി

കെജ്‌രിവാളും സംഘവും പത്രസമ്മേളനം തുടര്‍ന്നു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ പ്രചാരണത്തിനായി ആഴ്ചയില്‍ 5000 രൂപ നിരക്കില്‍ ബിജെപി ആളുകളെ വാടകയ്‌ക്കെടുക്കുകയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :