പിറന്നാള്‍ ദിനത്തില്‍ ഷാരുഖാന് മഹാരാഷ്ട്ര എംഎൽസിയുടെ ഭീഷണി

മുംബൈ, തിങ്കള്‍, 13 നവം‌ബര്‍ 2017 (09:33 IST)

മഹാരാഷ്ട്ര എംൽസി ജയന്ത് പട്ടീൽ ബോളിവുഡ് താരം ഷാരുഖാനെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മുംബൈ ഗേറ്റ് വോ ഓഫ് ഇന്ത്യിലെ ബോട്ട് ജെട്ടിയിൽ ഇരുവരും തമ്മിൽ വാക് വാദമുണ്ടായതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് താരത്തിന് ഭീഷണിയുമായി ജയന്ത് പട്ടീൽ രംഗത്ത് വന്നത്.
 
മഹാരാഷ്ട്ര എംഎല്‍സി ജയന്ത് പട്ടേല്‍ ഷാരൂഖാനെ ശകാരിച്ച വാര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പിറന്നാള്‍ ആഘോഷത്തിനായി ഷാരൂഖ് മഹാരാഷ്ട്രയിലെ അലിബാങ്ങില്‍ എത്തിയിരുന്നു. അവിടെയുണ്ടായ ചില പ്രശ്‌നങ്ങളാണ് ജയന്ത് പട്ടേലിന്റെ രോഷത്തിന് കാരണമായത്.
 
ആലിയ ഭട്ട്, കത്രീന കൈഫ്, ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍, മകള്‍ സുഹാന എന്നിവര്‍ക്കൊപ്പമായിരുന്നു ഷാരൂഖ് അലിബാങ്ങിലെത്തിയത്. ഈ സമയത്ത് ജയന്ത് പാട്ടീലും അവിടെയെത്തിയിരുന്നു. അദ്ദേഹം ബോട്ടില്‍ റായിഗാഡിലെ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.
 
എന്നാല്‍ ഷാരൂഖ് അവിടെയുണ്ടായിരുന്നതിനാല്‍ തീരത്ത് വലിയൊരു ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ജയന്ത് പട്ടേലിന് ബോട്ടില്‍ കയറാനായില്ല. ഇതോടെയാണ് എംഎല്‍എ ഷാരൂഖിനെ ശകാരിച്ചത്. ‘നിങ്ങള്‍ സൂപ്പര്‍സ്റ്റാറായിരിക്കാം, അതിനര്‍ത്ഥം ഈ അലിബാങ് മുഴുവന്‍ നിങ്ങളുടേതാണ് എന്നല്ല’ എന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു’ - മകന്റെ ഘാതകനെ കെട്ടിപ്പിടി‌ച്ച് ആ പിതാവ് പറഞ്ഞു

അമേരിക്കയിലെ കെന്റകിയിലെ കോടതി മുറിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവം ഓരോ മനുഷ്യനേയും ...

news

‘അന്ന് ഇവര്‍ എനിക്ക് വേണ്ടി കൈയ്യടിച്ചു, ഇന്ന് ഞാന്‍ അവര്‍ക്ക് വേണ്ടി കൈയ്യടിക്കുന്നു’: സച്ചിന്‍

സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ വേദിയില്‍ നിന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പകര്‍ത്തിയ സെല്‍ഫി ...

news

മലയാളി ചെക്കന് റഷ്യക്കാരി പെണ്ണ് !

മലയാളി ചെക്കന് റഷ്യക്കാരി പെണ്ണ്. തിരുവനന്തപുരം നേമം സ്വദേശി റിനോ ബാബുവാണ് ഏറെ നാളത്തെ ...

Widgets Magazine