‘ എ​ട്ടു കോ​ടിയുടെ ക്വട്ടേഷന്‍, രണ്ട് കില്ലര്‍മാര്‍ ’; ആഗോള ഭീകരന്‍ സയിദിന് പാക് സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി

ലാ​ഹോ​ർ, ഞായര്‍, 12 നവം‌ബര്‍ 2017 (11:51 IST)

 hafiz saeed , pakistan , india , mumbai blast , police , pakistan government , ഹാഫീസ് സയിദ് , പാകിസ്ഥാന്‍ , ഇന്ത്യ , മുംബൈ സ്‌ഫോടനം , ചാരസംഘടന

ലഷ്കറെ തയ്ബ ഭീകരനും ജമാത് ഉദ്‌ദവ തലവനുമായ ഹാഫീസ് സയിദിന് പാകിസ്ഥാൻ സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി. വി​ദേ​ശ ഏ​ജ​ൻ​സി​ക​ൾ വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാ‍ണ് ഭീകരസംഘടനയുടെ നേതാവായ സ​യി​ദി​ന് സുരക്ഷ ശക്തമാ‍ക്കിയത്.

സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്നും ഒരു വിദേശ ചാരസംഘടനയാണ് സയിദിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി പാ​കിസ്ഥാ​ൻ അ​ധി​കൃ​ത​ർ പ​ഞ്ചാ​ബ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു ക​ത്തെ​ഴു​തി.

പിഴവില്ലാത്ത സുരക്ഷയാണ് സയിദിന് നല്‍കേണ്ടത്. കൂടുതല്‍ അംഗങ്ങളെ ഇതിനായി നിയോഗിക്കണമെന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

സ​യി​ദി​നെ വ​ധി​ക്കാ​ൻ നി​രോ​ധി​ത ഭീ​ക​ര സം​ഘ​ട​ന​യി​ലെ ര​ണ്ടു പേ​ർ​ക്ക് വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി എ​ട്ടു കോ​ടി രൂ​പ ന​ല്‍‌കി​യി​ട്ടുണ്ടെന്നും രണ്ട് പേരെ ഇതിനായി നിയോഗിച്ചു കഴിഞ്ഞുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്ക ആഗോള ഭീകരന്മാരുടെ പട്ടികയിൽ പെടുത്തിയ സയിദ് മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാണ്. കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ അറസ്റ്റിലായ സയിദ് ജനുവരി 30 മുതൽ ലാഹോറിൽ വീട്ടുതടങ്കലിലാണ്. ക​ഴി​ഞ്ഞ മാ​സം പാ​ക് ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​യ​ലം സ​യി​ദി​ന്‍റെ വീ​ട്ടു​ത​ട​ങ്ക​ൽ 30 ദി​വ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യുവതി കുഞ്ഞിനെ മുലയൂട്ടവെ വാഹനം കെട്ടിവലിച്ച സംഭവം; പൊലീസുകാരനെതിരെ നടപടി

ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ ...

news

രാജിയുണ്ടാകുമോ ?; ധിക്കാരപരമായ മറുപടിയുമായി മന്ത്രി തോമസ് ചാണ്ടി

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം എതിരായിട്ടും കൈയേറ്റ വിഷയത്തില്‍ ധിക്കാരപരമായ ...

news

തോമസ് ചാണ്ടിയുടെ രാജി: നിബന്ധനകള്‍ വെച്ച് എന്‍സിപി, നിലപാട് കടുപ്പിച്ച് സിപിഐ - നിര്‍ണായക ഇടത് യോഗം ഇന്ന്

മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇടതുമുന്നണി യോഗം ഇന്നുചേരും. ...

Widgets Magazine