പശുക്കള്‍ക്കുവേണ്ടി ആംബുലന്‍സ് സര്‍വീസുമായി സംസ്ഥാന സര്‍ക്കാര്‍

റായ്പൂര്‍, ചൊവ്വ, 1 ഓഗസ്റ്റ് 2017 (10:36 IST)

ആംബുലന്‍സ് സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വാര്‍ത്തകള്‍ പലപ്പോഴായി വന്നിരുന്നു. എന്നാല്‍ ഇന്ന് പശുക്കള്‍ക്ക് സേവനം നല്‍കുന്നതിനായി പ്രത്യേക ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാറാണ് ഇത്തരത്തില്‍ ജനങ്ങളെക്കാള്‍ പ്രാധാന്യം പശുക്കള്‍ക്ക് നല്‍കിയത്.
 
അടുത്തമാസം മുതല്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് പറഞ്ഞു. പണ്ഡിറ്റ് രവിശങ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നകാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ റായ്പൂര്‍ ആംബുലന്‍സ് India Ambulance Chhattisgar

വാര്‍ത്ത

news

‘ദിലീപ് പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തത്’; ജനപ്രിയന് തിരിച്ചടിയായി അപ്പുണ്ണിയുടെ വെളിപ്പെടുത്തല്‍ !

നടൻ ദിലീപിന് തിരിച്ചടിയായി അദ്ദേഹത്തിന്റെ മാനേജർ അപ്പുണ്ണിയുടെ മൊഴി. കേസിലെ ...