പാണ്ഡ്യ - ഇന്ത്യയുടെ ബെന്‍ സ്റ്റോക്സ്! പറയുന്നത് സാക്ഷാല്‍ കോഹ്ലി

ഏതു ക്യാപ്റ്റനും മോഹിക്കുന്ന കളിക്കാരനാണ് അദ്ദേഹമെന്ന് കോഹ്ലി

aparna| Last Modified ഞായര്‍, 30 ജൂലൈ 2017 (14:55 IST)
നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും വിലപിടിപ്പുള്ള ഓള്‍റൌണ്ടര്‍ ബെന്‍ സ്റ്റോക്സ് ആണെന്നത് ക്രിക്കറ്റ് പ്രേമികള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇംഗ്ലണ്ടിന്റെ കിടിലന്‍ ബാറ്റ്സ്മാനും ബൗളറും കിടിലൻ ഫീൽഡറുമാണ് ബെന്‍ സ്റ്റോക്സ്. ഏത് ക്യാപ്റ്റനും മോഹിക്കുന്ന കളിക്കാരനാണ് അദ്ദേഹം.

ഇതുപോലെ എല്ലാ ക്യാപ്റ്റനും ആഗ്രഹിക്കുന്ന ഒരു കളിക്കാരനാണ് ഹര്‍ദ്ദിഖ് പാണ്ഢ്യയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി പറയുന്നത്. ഇന്ത്യയുടെ ബെന്‍ സ്റ്റോക്സ് ആണ് പാണ്ഡ്യയെന്നാണ് കോഹ്ലി പറയുന്നത്.
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന് ശേഷം ക്യാപ്റ്റൻ വിരാട് കോലി ഹർദീക് പാണ്ഡ്യയെ വിളിക്കുന്നത് ഇന്ത്യയുടെ ബെൻ സ്റ്റോക്സ് എന്നാണ്.

അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധസെഞ്ചുറി നേടിയ 23കാരൻ പാണ്ഡ്യയ്ക്ക് ഇന്ത്യയുടെ ബെൻ സ്റ്റോക്സാൻ കഴിയുമെന്ന് കോലി പറയുന്നു. ബറോഡക്കാരനായ ഹർദീക് പാണ്ഡ്യ ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചാണ് ശ്രദ്ധേയനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :