പരീക്ഷയ്ക്ക് ജയിക്കണോ? എങ്കില്‍ ശിവലിംഗമുണ്ടാക്കിയാല്‍ മതി ; കുട്ടികളോട് സ്കൂള്‍ അധികൃതര്‍ !

ഭോപ്പല്‍, വ്യാഴം, 3 ഓഗസ്റ്റ് 2017 (10:16 IST)

പഠന സംബന്ധമായ വര്‍ക്ക് ഷോപ്പുകള്‍ സ്കൂളുകളില്‍ നടക്കാറുണ്ട്. എന്നാല്‍ ഇവിടെ വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ പഠിക്കുന്ന ഗവണ്‍മെന്റ് സ്കൂളില്‍ കുട്ടികള്‍ക്ക് ശിവലിംഗമുണ്ടാക്കാന്‍ പരിശീലിപ്പിക്കുന്ന വര്‍ക്ക്ഷോപ് സംഘടിപ്പിച്ചു. 
 
ഭോപാല്‍ ടിടി നഗറിലെ കമല നെഹ്രു ഗേൾസ് ഹയര്‍ സെക്കര്‍ഡറി സ്കൂളിലാണ് സംഭവം ഉണ്ടായത്. സ്കൂള്‍ അധികൃതരുടെ ഈ നടപടി വിവാദമായിട്ടുണ്ട്. വര്‍ക്ക്ഷോപില്‍ പങ്കെടുക്കില്ലെന്നറിയിച്ച നൂറുകണക്കിന് മുസ്ലീം വിദ്യാര്‍ത്ഥികളെ മറ്റൊരു ക്ലാസ്റൂമിലേക്ക് മാറ്റിയിരുത്തി. പിന്നീട് കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയച്ചു.
 
കളിമണ്ണിണ്‍ നിന്ന് ശിവലിംഗങ്ങള്‍ നിര്‍മ്മിക്കാന്‍ പരിശീലിപ്പിക്കുന്ന വര്‍ക്ക്ഷോപ്പാണ് സ്കൂള്‍ അധികൃതര്‍ സംഘടിപ്പിച്ചിരുന്നത്. പരീക്ഷയില്‍ നല്ല മാർക്ക് നേടിയെടുക്കാന്‍ നിങ്ങല്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു നല്ല ജോലി ലഭിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ഒരു ശിവലിംഗം പൂര്‍ണ്ണമായി നിര്‍മ്മിച്ച് സമര്‍പ്പിക്കണമെന്ന് സ്കൂള്‍ പ്രിൻസിപ്പല്‍ നിഷ കമ്രാനി കുട്ടികളോട് പറഞ്ഞു. ഒരു ഹിന്ദു പുരോഹിതന്റെ സാന്നിധ്യവും വര്‍ക്ക് ഷോപ്പിലുണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ ഭോപ്പൽ സ്കൂള്‍ പഠനം India Bhopal School Education

വാര്‍ത്ത

news

ആരും പറഞ്ഞ് പോകും അപാരബുദ്ധി തന്നെ എന്ന്! ; അഭിഭാഷയുടെ തലയിലുധിച്ച കുബുദ്ധിയുടെ ഉറവിടം?

മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ ...

news

മരിച്ചയാളെ വിവാഹം ചെയ്തു! തട്ടിയെടുക്കാന്‍ ശ്രമിച്ചത് കോടികള്‍? - അഭിഭാഷകയുടെ മനസ്സില്‍ വിരിഞ്ഞ ബുദ്ധി!

മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ ...

news

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മേജറടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജർ റാങ്കിലുള്ള ...

news

ആ ഇടുക്കിക്കാരനും തമിഴനുമില്ലെങ്കില്‍ ദിലീപില്ല !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജാമ്യ നിഷേധിച്ചതോടെ ദിലീപ് മാനസികമായി ...