അനന്തപുരിയിലേക്ക് ക്രിക്കറ്റും; തിരുവനന്തപുരത്ത് ടീം ഇന്ത്യയുടെ ട്വന്റി- 20 മത്സരം പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് ടീം ഇന്ത്യയുടെ ട്വന്റി- 20 മത്സരം പ്രഖ്യാപിച്ചു

 Cricket , Trivandrum , BCCI , team india , ട്വന്‍റി-20 , ബിസിസിഐ , ക്രിക്കറ്റ് , ഓസ്ട്രേലിയ, ന്യൂസിലാന്റ്, ശ്രീലങ്ക , ഗ്രീൻഫീൽഡ്
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 1 ഓഗസ്റ്റ് 2017 (18:15 IST)
കൊച്ചിക്ക് പുറമേ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. കൊല്‍ക്കത്തയില്‍ ഇന്ന് ചേർന്ന യോഗമാണ് കാര്യവട്ടത്തിന് രാജ്യാന്തര ട്വന്‍റി-20 അനുവദിച്ചത്.

ഇന്ത്യ–ട്വന്റി20 മൽസരത്തിനാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുക. ഡിസംബർ 20നാണ് മൽസരം.
ഇതാദ്യമായാണ് കേരളത്തില്‍ ഒരു ട്വന്റി- 20 മത്സരം നടക്കുന്നത്. ഈ സീസണിൽ ഇന്ത്യ ഓസ്ട്രേലിയ, ന്യൂസിലാന്റ്, ശ്രീലങ്ക എന്നിവരുമായി ഇന്ത്യയിൽ പരമ്പര കളിക്കുന്നുണ്ട്.


ഗ്രീൻഫീൽഡിലും അസമിലെ ബരസ്പാറ സ്റ്റേഡിയത്തിലും ടെസ്റ്റ് മത്സരം നടത്താനുള്ള സാങ്കേതിക അനുമതി ബിസിസിഐ സംഘം നേരത്തേ നൽകിയിരുന്നു. 240 കോടി ചെലവിട്ട് നിർമിച്ച ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 50,​000 പേർക്ക് കളി കാണാനാവും.

ദേശീയ ഗെയിംസിനു ശേഷം പിന്നീട് മത്സരങ്ങളൊന്നും നടന്നിരുന്നില്ല. പിന്നീട് സ്‌റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷൻ ഏറ്റെടുത്തു. തുടർന്ന് ബിസിസിഐയുടെ സാങ്കേതിക സമിതി പരിശോധന നടത്തി മത്സരങ്ങൾക്ക് അനുമതി നൽകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :