പരസ്പരം സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഒരിക്കലും ബലാത്സംഗമല്ല; ഹൈക്കോടതി

ന്യൂഡല്‍ഹി, വെള്ളി, 28 ജൂലൈ 2017 (09:00 IST)

പരസ്പരം സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധത്തെ ഒരിക്കലും ബലാത്സംഗമെന്ന് വിളിക്കാന്‍ ആകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇരു കൂട്ടരുടെയും സമ്മതത്തോടു കൂടി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും എന്നാല്‍ ബന്ധം തകരുമ്പോള്‍ പീഡനമെന്ന പരാതിയുമായി വരുന്ന സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നും കോടതി വിലയിരുത്തി. 
 
പെണ്ണിന്റേയും ആണിന്റേയും സമ്മതത്തോടു കൂടി നടന്ന ലൈംഗിക ബന്ധത്തെ പീഡനമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഭര്‍ത്താവിനെതിരെ 29കാരി നല്‍കിയ ഗാര്‍ഹിക പീഡനപരാതി പരിഗണിക്കുകയായിരുന്നു കോടതി. വാദത്തിനൊടുവില്‍ കോടതി ഭര്‍ത്തവിനെ കുറ്റവിമുക്തനാക്കി.
 
വിവാഹിതരാകുന്നതിന് മുന്‍പ് ഭര്‍ത്താവ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധമെന്ന് കോടതിക്ക് ബോധ്യമായി. വിവാഹശേഷം കുടുംബബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ പീഡനമെന്ന് പറഞ്ഞ് ഭര്‍ത്തവിനെ കുടുക്കാനായിരുന്നു യുവതി ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപ് വെട്ടിപ്പിടിച്ചത് അവര്‍ പൊളിച്ചുനീക്കി !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ...

news

പൊലീസ് ഒരുക്കിയത് ഒരു കെണി? അതില്‍ കാവ്യ വീണു! ഇനി രക്ഷയില്ല

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘം നടി ...

news

ചിരിയുടെ തമ്പുരാന് പ്രണാമം; ഉഴവൂരിന്റെ കുടുംബത്തിന് പിണറായി സര്‍ക്കാരിന്റെ കൈത്താങ്ങ്!

ശത്രുക്കളെ പോലും ചിരിപ്പിക്കാനുള്ള കഴിവുള്ള മനുഷ്യനായി അന്തരിച്ച എന്‍സിപി സംസ്ഥാന ...

news

ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം; കുമ്മനം രാജശേഖരന്റെ കാറ് അടിച്ചു തകര്‍ത്തു, സിവില്‍ ഓഫീസര്‍ക്ക് പരുക്ക്

ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണാം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ...