ദിലീപിന് സുപ്രീംകോടതിയെന്നു കേട്ടാല്‍ ഭയം, അഭിഭാഷകരോട് നിലപാട് വ്യക്തമാക്കി - പേടിപ്പിക്കുന്നത് സിംഗിൾബെഞ്ചിന്റെ പരാമര്‍ശം

ദിലീപിന് സുപ്രീംകോടതിയെന്നു കേട്ടാല്‍ ഭയം, അഭിഭാഷകരോട് നിലപാട് വ്യക്തമാക്കി

   Dileep arrest , Dileep , Actress attack , Amma , supremcourt , police , highcourt , ദിലീപ് , യുവനടി , സിംഗിൾബെഞ്ച് , സുപ്രീംകോടതി , രാംകുമാര്‍ , ജാമ്യാപേക്ഷ
കൊച്ചി| jibin| Last Modified ബുധന്‍, 26 ജൂലൈ 2017 (15:26 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപ് ജാമ്യത്തിനായി ഉടൻ സുപ്രീംകോടതിയെ സമീപിക്കില്ല. ഇന്ന് അഭിഭാഷകരുമായി ജയിലിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്.

നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം സുപ്രീംകോടതിയില്‍ പോയാല്‍ മതിയെന്നും അല്ലാത്തപക്ഷം തിരിച്ചടി ഉണ്ടാകുമെന്നുമാണ് ദിലീപിനെ അഭിഭാഷകര്‍ അറിയിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് രാംകുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അഭിഭാഷകര്‍ ദിലീപിനെ കാണാന്‍ എത്തിയത്.

തള്ളിക്കൊണ്ട് സിംഗിൾബെഞ്ച് നടത്തിയ പരാമർശങ്ങളാണ് ദിലീപിനെയും അഭിഭാഷകരെയും സമ്മര്‍ദ്ദത്തിലാക്കുന്നത്. ആവേശം കാണിച്ച് കേസുമായി സുപ്രീംകോടതിയില്‍ എത്തിയാല്‍ ചിലപ്പോള്‍ തിരിച്ചടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അത് കേസിനെയാകെ ബാധിച്ചേക്കാമെന്നുമാണ് ദിലീപ് വിലയിരുത്തുന്നത്.

ഒരു വനിതയോടുള്ള പ്രതികാരം തീർക്കുന്നതിന് ലൈംഗികമായി ഉപദ്രവിക്കാൻ ക്രിമിനലുകളെ നിയോഗിക്കുക, സൂക്ഷ്മമായി അത് ആസൂത്രണം ചെയ്തു നടപ്പാക്കുക എന്നിവ ഗൗരവതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ എത്തുന്നത് അനുകൂലമാകില്ലെന്നാണ് ദിലീപിന്റെയും അഭിഭാഷകരുടെയും നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :