പതിനൊന്നുകാരിയുടെ കണ്ണിൽ കൂടുകൂട്ടിയത് 60തോളം ഉറുമ്പുകൾ

തിങ്കള്‍, 12 മാര്‍ച്ച് 2018 (16:05 IST)

പതിനൊന്ന്കാരി പെണ്‍കുട്ടിയുടെ കണ്ണില്‍ 60ഓളം ഉറുമ്പുകള്‍. കണ്ണിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയും വീട്ടുകാരും ഡോക്‍ടര്‍മാര്‍ പറഞ്ഞത് കേട്ട് അക്ഷരാത്ഥത്തില്‍ ഞെട്ടി. 60 ലധികം ഉറുമ്പുകളാണ് പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്നും ലഭിച്ചത്. കർണാടക ബെൽതാൻഗഡി നെല്ലിൻഗേരിയിലാണ് സംഭവം.
 
കണ്ണില്‍ അസ്വസ്തത ആരംഭിച്ചപ്പോള്‍ തന്നെ പെൺകുട്ടി മാതാപിതാക്കളുടെ അടുത്ത് പ്രശ്നം പറഞ്ഞിരുന്നു. അന്ന് പരിശോധിച്ചപ്പോൾ കൺപോളയുടെ താഴെ നിന്നും ഒരുറുമ്പിനെ കിട്ടിയത് ആരും വലിയ കാര്യമായെടുത്തില്ല. പക്ഷേ വീണ്ടും ഇതേ പ്രശ്നം കുട്ടിക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ അടുത്തുള്ള ആശുപത്രിയിലെത്തിച്ചതോടെയാണ് കാര്യങ്ങളുടെ ചിത്രം കൂടുതൽ വ്യക്തമാകുന്നത്. 
 
60തോളം ഉറുമ്പുകളെയാണ് പതിനൊന്ന്കാരി അശ്വനിയുടെ കണ്ണിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത്. കണ്ണിൽ മരുന്നുറ്റിച്ച് ദിവസങ്ങൾക്കൂള്ളിൽ ഓരോ ഉറുമ്പുകളായി പുറത്തുവരികയായിരുന്നു എന്ന് അശ്വനിയുടെ മാത പിതാക്കൾ പറയുന്നു. 
 
എങ്ങനെയാണ് ഇത്രത്തോളം ഉറുമ്പുകൾ കണ്ണിലെത്തിയത് എന്ന കാര്യത്തിൽ ശംഘിച്ചു നിൽക്കുകയാണ് ഡോക്ടർമാർ. ഇത്തരമൊരു പ്രശ്നം ആദ്യമായാണ് കാണുന്നത് എന്നാണ് അശ്വനിയെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കൊക്കക്കോള ഇനി മദ്യവും നൽകും

ശീതള പാനിയ രംഗത്ത് 125 വർഷങ്ങൾ പൂർത്തിയാക്കിയ കൊക്കക്കോള മദ്യ വിപണിയിലേക്കും ...

news

കര്‍ഷക സമരത്തിന് പിന്തുണയുമായി മാധവന്‍

ഒരേലക്ഷ്യവുമായി മുപ്പതിനായിരത്തോളം കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥയ്ക്ക് ...

news

ഒരു വലിയ മാറ്റത്തിനായി നിങ്ങള്‍ മുന്നേറുക: മാധവന്‍

ഒരേലക്ഷ്യവുമായി മുപ്പതിനായിരത്തോളം കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥയ്ക്ക് ...

news

നിങ്ങള്‍ നല്‍‌കിയ വാഗ്ദാനങ്ങളിലെ സത്യം തേടിയാണ് അവര്‍ വരുന്നത്: പ്രകാശ് രാജ്

ഒരേലക്ഷ്യവുമായി മുപ്പതിനായിരത്തോളം കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥയ്ക്ക് ...

Widgets Magazine