നാലുവയസുകാരന് മുന്നില്‍ അമ്മയെ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തി

ഡല്‍ഹി, ബുധന്‍, 2 ഓഗസ്റ്റ് 2017 (12:29 IST)

മാര്‍ക്കറ്റില്‍ പോയി മടങ്ങുകയായിരുന്ന യുവതിയെ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തി. സൗത്ത് ദില്ലി ത്യാഗരാജ സ്റ്റേഡിയത്തിന് പുറത്തായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാലുവയസുകാരനായ മകന്‍ നോക്കി നില്‍ക്കെയാണ് യുവതിയെ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തിയത്. 
 
പ്രേം നഗര്‍ കോളനിയില്‍ താമസിക്കുന്ന സന്തോഷി ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നാല്‍പതുകാരിയായ ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്. നാലുവയസുള്ള ഇളയമകനുമൊത്ത് ചന്തയില്‍ പോയി മടങ്ങവെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 
 
സന്തോഷിയുടെ അലര്‍ച്ചകേട്ട് സ്‌റ്റേഡിയത്തിലെ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും യുവതി മരിച്ചിരുന്നു. അഞ്ചു കുത്തുകളെങ്കിലും യുവതിയുടെ ശരീരത്തിലുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഡല്‍ഹി മരണം കൊലപാതകം പൊലീസ് Delhi Police Crime Death

വാര്‍ത്ത

news

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയോട് ജിഷ്ണു ചോദിച്ചത് ഒരേയൊരു കാര്യം! - ഇതുവരെ ഒരു കാമുകനും ചോദിക്കാത്ത ചോദ്യം!

പ്രണയം ചിലപ്പോഴൊക്കെ ആളുകളെ പൊട്ടന്മാര്‍ ആക്കാറുണ്ട്. പ്രേമിക്കുന്ന പെണ്ണ് ‘വളയാന്‍’ ...

news

മലയാളി നഴ്സ് ഭര്‍ത്താവിനെ വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കി ; കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിഞ്ഞത് ഇങ്ങനെ

ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ഒളിവില്‍. പാലക്കാട് നെല്ലങ്കോട് ...

news

വടി കൊടുത്ത് അടി വാങ്ങണമായിരുന്നോ? കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാല !

സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ക്കെതിരെ കോഴ ആരോപണങ്ങള്‍ തുടര്‍ച്ചയായി ...