Widgets Magazine Widgets Magazine

തീവ്രവാദമാണ് മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം: മോദി

ചൊവ്വ, 30 മെയ് 2017 (10:14 IST)

Widgets Magazine

മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് തീവ്രവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തെ ഇല്ലാതാക്കാന്‍ യൂറോപ്പ് മുഖ്യ പങ്ക് വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജര്‍മ്മന്‍ പത്രമായ ഹണ്ടില്‍സ്ബ്ലാറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മോദി തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞത്.
 
കുടാതെ തീവ്രവാദത്തിന്റെ രൂക്ഷത യൂറോപ്പ് അനുഭവിച്ചുകഴിഞ്ഞുവെന്നും മോദി പറഞ്ഞു. 'ജര്‍മ്മനിയിലെത്തി, ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് സന്ദര്‍ശനം ഉപകാരപ്പെടുമെന്ന് ഉറപ്പുള്ളതായും മോദി പറഞ്ഞു. ബെര്‍ലിനില്‍ എത്തിയതിനെക്കുറിച്ച് മോദി ട്വീറ്റ് ചെയ്തു. 
 
ആറ് ദിവസം നീളുന്ന വിദേശപര്യടനത്തിന്റെ ഭാഗമായി ജര്‍മ്മനിയിലെത്തിയ മോദി ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷവര്‍ധന്‍, ഊര്‍ജവകുപ്പ് മന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ എന്നിവരും വിദേശ സന്ദര്‍ശനത്തില്‍ മോദിയെ അനുഗമിക്കുന്നുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മോദി സർക്കാരിന്റെ നിയമം ഇവിടെ നടപ്പാകില്ല : മമത ബാനർജി

കന്നുകാലി കശാപ്പ് രാജ്യത്തോട്ടാകെ നിരോധിച്ചു കൊണ്ടുള്ള മോദി സർക്കാരിന്റെ ഉത്തരവ് ...

news

ഇന്ത്യക്ക് വീണ്ടും മുന്നറിയിപ്പുമായി ചൈന

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. അരുണാചല്‍പ്രദേശില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ...

news

നിരോധനമൊന്നും ഉത്തരകൊറിയക്ക് വിഷയമല്ല; സ്കഡ് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു, പ്രതിഷേധവുമായി ലോകരാഷ്ട്രങ്ങള്‍

സ്കഡ് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. എന്നാല്‍ മിസൈൽ പരീക്ഷണങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന ...

news

ദേവസ്വം മന്ത്രി എന്തു കഴിക്കണമെന്ന് സുരേന്ദ്രന്‍ നിശ്ചയിക്കേണ്ട: തോമസ് ഐസക്ക്

ബിജെപി നേതാവ് കെ സുരേന്ദ്രനുള്ള മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. നുണ പ്രചരിപ്പിക്കലും ...

Widgets Magazine Widgets Magazine