ഇന്ത്യക്ക് വീണ്ടും മുന്നറിയിപ്പുമായി ചൈന

എന്ന് അവസാനിക്കും ഈ തര്‍ക്കം; ഇന്ത്യക്ക് വീണ്ടും മുന്നറിയിപ്പ്

AISWARYA| Last Modified ചൊവ്വ, 30 മെയ് 2017 (09:23 IST)
ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. അരുണാചല്‍പ്രദേശില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു സംബന്ധിച്ചാണ് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ ധോല-സദിയ പാലം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് അരുണാചലില്‍ ശ്രദ്ധയോടെയും സംയമനത്തോടെയും ഇടപെണമെന്ന് മുന്നറിയിപ്പു നല്‍കിയത്.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ നിലനിക്കുകയാണ്. എന്നാല്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തുമെന്നും അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനായി ഇന്ത്യ ശ്രദ്ധയോടെയും സംയമനത്തോടെയും പെരുമാറുമെന്നാണ് കരുതുന്നതെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. കുടാതെ ചൈന-ഇന്ത്യ അതിര്‍ത്തി സംബന്ധിച്ച പ്രശനങ്ങള്‍ പരസ്പരമുള്ള ചര്‍ച്ചകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്താവ് പറഞ്ഞു.

സംസ്ഥാനമായ അരുണാചല്‍പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് ഏറെക്കാലമായി ചൈന അവകാശവാദം ഉന്നയിച്ചുവരികയാണ്. എന്നാല്‍ ഇത് ഇന്ത്യ അംഗീകരിച്ചിട്ടില്ല.അസമില്‍നിന്ന് അരുണാചല്‍പ്രദേശിലേയ്ക്കുള്ള പാലം യാഥാര്‍ഥ്യമായതാണ് ചൈനയ്ക്ക് ഇപ്പോള്‍ പ്രകോപനമുണ്ടാക്കിയിരിക്കുന്നത്. ഈ പാലം അരുണാചലില്‍ ഇന്ത്യ മേധാവിത്വമുറപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന് ചൈന കരുതുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :