ജയില്‍ സന്ദർശകരുടെ എണ്ണം കുറച്ച് ശശികല

പരപ്പന അഗ്രഹാര ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ച് ശശികല

ബംഗളൂര്‍| AISWARYA| Last Updated: ശനി, 29 ഏപ്രില്‍ 2017 (15:15 IST)
അഴിമതിക്കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എഐഡിഎംകെ നേതാവ് വി കെ ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ചു. ശശികലയെ കാണാന്‍ രണ്ടാഴ്ചക്കുള്ളിൽ തമിഴ്​നാട്ടിൽ നിന്നും മൂന്നുപേരാണ്​ എത്തിയത്​. ശശികലയുടെ അഭിഭാഷകർക്ക്​ പുറമെ ബന്ധുവായ ഡോക്​ടർ മാത്രമാണ്​ സന്ദർശകരായി എത്തിയത്.

ശശികലക്ക് നേരത്തെ ജയിൽ സൂപ്രണ്ട്​ കൂടുതല്‍ സന്ദർശകരെ അനുവദിച്ചിരുന്നു. ആദ്യമാസങ്ങളില്‍ നിരവധിപേരാണ്​ ശശികലയെ കാണാൻ ജയിലിലെത്തിയത്​. അതേസമയം രണ്ടില ചിഹ്നത്തിനായി കോഴവാങ്ങി അറസ്റ്റിലായ ടി ടി വി ദിനകരൻന്റെ കേസ് ശശികലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്​.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :