Widgets Magazine
Widgets Magazine

പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരതയാണോ ?; ക​മ​ൽ​ഹാ​സ​നെതിരെ കേസെടുത്തതിന് പിന്നാലെ ചോദ്യങ്ങളുയര്‍ത്തി പ്ര​കാ​ശ് രാ​ജ് രംഗത്ത്

ചെ​ന്നൈ, വെള്ളി, 3 നവം‌ബര്‍ 2017 (20:09 IST)

Widgets Magazine
prakash raj , BJP , police , kamla hassen , ബിജെപി , പ്ര​കാ​ശ് രാ​ജ് , ഹി​ന്ദു ഭീ​ക​ര​ത , ക​മ​ൽ​ഹാ​സ​ന്‍

രാ​ജ്യ​ത്തു ഹി​ന്ദു ഭീ​ക​ര​ത​യു​ണ്ടെ​ന്നു പറഞ്ഞതിന്റെ പേരില്‍ ബിജെപിയുടെ ആക്ഷേപം നേരിടുന്ന
ന​ട​ൻ ക​മ​ൽ​ഹാ​സ​ന് പി​ന്തു​ണ​യു​മാ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി പ്ര​കാ​ശ് രാ​ജ് രംഗത്ത്. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി ട്വി​റ്റ​റിലൂടെയാണ് അദ്ദേഹം തന്റെ നിലപാടറിയിച്ചത്.

“പശുക്കളെ കൊല്ലുന്നുവെന്ന് പറഞ്ഞ് മ​നു​ഷ്യ​രെ ത​ല്ലി​ക്കൊ​ല്ലു​ന്ന​തും നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​തും ഭീ​ക​ര​വാ​ദ​മ​ല്ല. രാജ്യത്ത് സ​ദാ​ചാ​ര​ത്തി​ന്‍റെ ചെറുപ്പക്കാരായ ദമ്പതികളെ ആക്രമിക്കുന്നത് ഭീ​ക​ര​വാ​ദ​മ​ല്ല. ചെറിയ കാര്യങ്ങള്‍ക്കു പോലും നിയമം കൈയിലെടുക്കുന്നത് ഭീ​ക​ര​വാ​ദ​മ​ല്ല. നിസാരമായ എതിര്‍ അഭിപ്രായങ്ങളെപ്പോലും നിശാബ്ദമാക്കാന്‍ ശ്രമിക്കുന്നത് ഭീ​ക​ര​വാ​ദ​മ​ല്ല. എ​ങ്കി​ൽ എ​ന്താ​ണ് ഭീ​ക​ര​വാ​ദം ” - എന്നും ട്വി​റ്റ​റിലൂടെ പ്ര​കാ​ശ് രാ​ജ് ചോദിക്കുന്നു.

രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മതവികാരം വൃണപ്പെടുത്തിയതിനാണ് കേസ്. ഇതിനു പിന്നാലെയാണ് കമലിന് പിന്തുണയുമായി  പ്ര​കാ​ശ് രാ​ജ് രംഗത്തുവന്നത്.

അപകീര്‍ത്തികരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്താവന നട്ടതുന്നതിന് എതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കമലിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

അമ്പത്തിമൂന്നാമത് ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്. ...

news

ബിജെപിയുടെ വിരട്ടലില്‍ ഭയന്ന് പൊലീസ്; കമല്‍ഹാസനെതിരെ കേസെടുത്തു

രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ നടന്‍ ...

news

പി ടി തോമസ് വീണ്ടും ബെന്നി ബെഹനാനെ വെട്ടുമോ? കെ‌പി‌സിസി അധ്യക്ഷനാകാന്‍ തൃക്കാക്കര എം‌എല്‍‌എയെന്ന് റിപ്പോര്‍ട്ട്

പി ടി തോമസോ കെ വി തോമസോ കെ പി സി സിയുടെ പുതിയ അധ്യക്ഷനാകുമെന്ന് സൂചന. രാഹുല്‍ ഗാന്ധി ...

news

ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

കേരള ഹൈക്കോടതിയുടെ ആക്റ്റിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ നിയമിച്ചു. ...

Widgets Magazine