അമിത് ഷായുടെ റാലിയില്‍ ഒഴിഞ്ഞ കസേര; ക്യാമറയ്ക്കുമുമ്പില്‍ ശക്തികാണിക്കാനെങ്കിലും കസേര നിറയ്ക്കണമെന്ന് നേതാക്കള്‍

അമിത് ഷാ പങ്കെടുത്ത റാലിയിലെ ജനപങ്കാളിത്തക്കുറവ് ചര്‍ച്ചയാക്കി കര്‍ണാടകയിലെ ബിജെപി

ബംഗളുരു| AISWARYA| Last Updated: വെള്ളി, 3 നവം‌ബര്‍ 2017 (15:10 IST)
അമിത് ഷാ പങ്കെടുത്ത റാലിയിലെ ജനപങ്കാളിത്തക്കുറവ് ചര്‍ച്ചയാക്കി കര്‍ണാടകയിലെ ബിജെപി. ഒരു ലക്ഷം പ്രവര്‍ത്തരെയായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചത്. അവര്‍ക്ക് വേണ്ടിയുള്ള സൌകര്യവും ഒരുക്കിയിരുന്നു. എന്നാല്‍ വെറും 2000ത്തോളം പേര്‍ മാത്രമാണ് പരിപാടിയില്‍ എത്തിയത്. ഇത്
ടൈംസ് ഓഫ് റിപ്പോര്‍ട്ടു ചെയ്യുന്നു.

പരിപാടിയില്‍ 75% കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തകരോട് ഒഴിഞ്ഞ കസേരകളില്‍ ഇരുന്ന് ടെലിവിഷന്‍ ചാനലുകള്‍ക്കുമുമ്പില്‍ ശക്തികാണിക്കണമെന്ന്
പലതവണ അനൗണ്‍സ് ചെയ്യേണ്ട ഗതികേടും നേതാക്കള്‍ക്കുണ്ടായി.

കര്‍ണാടകയിലെ സര്‍ക്കാര്‍ തങ്ങളുടെ പ്രവര്‍ത്തകരെ തടസപ്പെടുത്തിയെന്നും ഇതാണ് റാലിയില്‍ പങ്കാളിത്തം കുറയാന്‍ കാരണമെന്നുമാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ഇത്രയും കനത്ത തിരിച്ചടി നേരിട്ടതോടെ മുഖംരക്ഷിക്കാനാണ് ബി.ജെ.പി കര്‍ണാടക സര്‍ക്കാറിനെ പഴിചാരുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ജില്ലകളില്‍ നിന്നും ബൈക്ക് റാലിയിലായി വേദിയിലെത്താന്‍ ശ്രമിച്ച ഞങ്ങളുടെ പ്രവര്‍ത്തകരെ സിദ്ധരാമയ്യ സര്‍ക്കാറും പൊലീസും തടയുകയാണ് ഉണ്ടായതെന്നും. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ട്രാഫിക് ജാമില്‍ കുടുങ്ങിയതെന്നുമാണ് ബിജെപി പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :