കൊച്ചിക്ക് പകരം ചെന്നൈയില്‍ ലാൻഡിങ്: മലയാളി യാത്രക്കാര്‍ പ്രതിഷേധത്തില്‍

ചെന്നൈ, തിങ്കള്‍, 7 ഓഗസ്റ്റ് 2017 (07:23 IST)

കാലാവസ്ഥ മോഷമായതിനാല്‍ കൊച്ചിയിൽ ഇറങ്ങേണ്ട സൗദി വിമാനം ചെന്നൈയില്‍ ഇറക്കിയതിനെത്തുടർന്നു യാത്രക്കാർ ദുരിതത്തിൽ. ഞായറാഴ്ച രാവിലെ 11ന് കൊച്ചിയിൽ ലാൻഡ് ചെയ്യേണ്ട വിമാനത്തിലെ യാത്രക്കാരാണു നാട്ടിൽ എത്താനാകാതെ മണിക്കൂറുകളായി ചെന്നൈയിൽ കുടുങ്ങിക്കിടക്കുന്നത്.
 
സൌദി എയർലൈൻസിന്റെ എസ്‍‌വി 892 വിമാനത്തിലെ യാത്രക്കാരാണ് ഈ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്.11 മണിക്കൂറായി ചെന്നൈ വിമാനത്താവളത്തില്‍ തുടരുന്ന യാത്രക്കാര്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ പോലും നല്‍കിയിട്ടില്ലെന്ന പരാതിയുണ്ട്. 
 
അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധത്തിലാണ്. ചെന്നൈയിൽ പെട്ടുപോയ നൂറോളം മലയാളി യാത്രക്കാർ ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിഷേധത്തിലാണെന്നാണ് വിവരം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ ചെന്നൈ വിമാനം India Chennai Airport Airoplane

വാര്‍ത്ത

news

ഞാനിപ്പോൾ ജയിലിലല്ല കഴിയുന്നത്, നീതിയുടെയും മനുഷ്യത്വത്തിന്റേയും പക്ഷത്ത് നിന്നവര്‍ക്ക് നന്ദി - മദനി കേരളത്തില്‍

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി കേരളത്തിലെത്തി. മകന്റെ വിവാഹത്തില്‍ ...

news

മലയാളി നടിയെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചു; കമല്‍‌ഹാസനെതിരെ പരാതി!

റിയാലിറ്റി ഷോയായ ബിഗ് ബോസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ലാതെ ...

news

‘ഇവിടെ എത്താന്‍ താങ്കൾ വളരെയേറെ ബുദ്ധിമുട്ടി’; ജെയ്റ്റ്‍ലിയെ പൊളിച്ചടുക്കി എംബി രാജേഷിന്റെ പോസ്‌റ്റ്

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് രാഷ്‌ട്രീയനേട്ടം ...

news

എതിരാളികളെ ഉന്മൂലനം ചെയ്യുന്നത് സിപിഎം ശൈലി; അക്രമങ്ങൾ ആവർത്തിക്കുമ്പോള്‍ സർക്കാർ നോക്കി നിൽക്കുന്നു - ജെയ്റ്റ്ലി

രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നത് സിപിഎം ശൈലിയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രിയും ...