കൂട്ടുകാരന്‍ മരണത്തിലേക്ക് മുങ്ങിത്താഴുന്നതറിയാതെ സുഹൃത്തുക്കള്‍ സെല്‍‌ഫി എടുത്തു!

ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (13:28 IST)

കൂടെയുള്ള സുഹൃത്ത് മരണത്തിലേക്ക് മുങ്ങിത്താഴുന്നതറിയാതെ കൂട്ടുകാര്‍ സെല്‍ഫി എടുത്തു. തെക്കന്‍ ബെംഗളൂരുവിലെ റാവഗോന്ദ്ലു ബെട്ടയിലാണ് സംഭവം. ജയനഗര്‍ നാഷണല്‍ കോളേജിലെ വിശ്വാസ് എന്ന വിദ്യാര്‍ത്ഥിയാണ് വെള്ളത്തില്‍ മുങ്ങിമരിച്ചത്. 
 
കോളേജില്‍ നിന്നും എന്‍ സി സി ട്രെയിനിങ്ങിനായി എത്തിയതായിരുന്നു വിശ്വാസും കൂട്ടുകാരും.
ട്രക്കിങ്ങിനിടെ ക്യാമ്പില്‍ നിന്നും പന്ത്രണ്ടംഗ സംഘം സമീപത്തെ ഗൂണ്ട ആജ്ഞനേയ ക്ഷേത്ര കുളത്തിലിറങ്ങി കുളിക്കുകയായിരുന്നു.  
 
നീന്തല്‍ കുളത്തില്‍ നിന്നും കൂട്ടുകാര്‍ന്‍ ഒരുമിച്ച് നിന്ന് സെല്‍ഫി എടുത്തെങ്കിലും തൊട്ടടുത്ത് വിശ്വാസ് മുങ്ങിത്താഴുന്നത് ആരും അറിഞ്ഞില്ല. നീന്തല്‍ കഴിഞ്ഞ കരയ്ക്ക് കയറിയപ്പോഴാണ് വിശ്വാസ് കൂട്ടത്തിലില്ലെന്ന് അവര്‍ അറിയുന്നത്. തുടര്‍ന്ന് സെല്‍ഫി ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോഴാണ് വിശ്വാസ് മുങ്ങിത്താഴുന്നത് കണ്ടെത്തിയത്. 
 
കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകരും ഫയര്‍ ഫോഴ്സുമെത്തി നടത്തിയ അന്വേഷണത്തില്‍ വിശ്വാസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിശ്വാസിനു നീന്തലറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപിന് ഇന്നും നിരാശ തന്നെ!

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ ...

news

‘ഞാന്‍ ഷെഫീഖിനൊപ്പം’ - ഒടുവില്‍ രഞ്ജിനി ഹരിദാസും പ്രതികരിച്ചു

കൊച്ചിയില്‍ യുവതികളുടെ ആക്രമണത്തിനിരയായ യൂബര്‍ ടാക്സി ഡ്രൈവര്‍ ഷെഫീഖിനെതിരെ പൊലീസ് ...

news

ജയലളിത ടിവി കാണുന്ന വീഡിയോ പുറത്തുവിടാത്തത് നൈറ്റി ധരിച്ചതുകൊണ്ട് : ദിനകരന്‍

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിത ടിവി കാണുന്ന വീഡിയോ തന്റെ ...

Widgets Magazine