ഇതെന്ത് ന്യായം? ഇതെന്ത് നീതി? - യുവതികള്‍ ആക്രമിച്ച ഡ്രൈവര്‍ക്കെതിരെ കേസ്

കൊച്ചിയില്‍ യുവതികളുടെ ആക്രമണത്തിനിരയായ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

aparna| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (07:35 IST)
കൊച്ചിയില്‍ യുവതികളുടെ ആക്രമണത്തിനിരയായ യൂബര്‍ ടാക്സി ഡ്രൈവര്‍ ഷെഫീഖിനെതിരെ പൊലീസ് കേസെടുത്തു. യുവതികളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഷെഫീഖ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് യുവതികള്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വൈറ്റില ജങ്ഷനില്‍ വെച്ച് കഴിഞ്ഞ ആഴ്ചയാണ് യുവതികള്‍ ഡ്രൈവറെ ആക്രമിച്ചത്. ക്രൂരമായ രീതിയിലായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിസ്ത നേടിയിരുന്നു.

ഡ്രൈവറെ മര്‍ദ്ദിച്ച സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പോലീസിന് കൈമാറിയത്. എന്നാല്‍ യുവതികള്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയത്. ഇത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ ഷെഫീഖിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതെന്ത് ന്യായവും നീതിയുമാണെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. പുരുഷനായത് കൊണ്ടാണോ തനിക്ക് നീതി ലഭിക്കാത്തതെന്ന് നേരത്തേ ഷെഫീഖും ചോദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :