Widgets Magazine Widgets Magazine

ഓം‌പുരിയുടെ മരണകാരണം ഹൃദയാഘാതമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, തലയ്ക്ക് പിന്നില്‍ ആഴത്തിലേറ്റ മുറിവ് മരണകാരണമായി? ദുരൂഹതയേറുന്നു

ചൊവ്വ, 10 ജനുവരി 2017 (20:46 IST)

Widgets Magazine
Om Puri, Nanditha, Aadupuliyattam, Jayaram, ഓം‌പുരി, നന്ദിത, ആടുപുലിയാട്ടം, ജയറാം, പോസ്റ്റുമോര്‍ട്ടം
അനുബന്ധ വാര്‍ത്തകള്‍

ഓം‌പുരിയുടെ മരണത്തില്‍ അസ്വാഭാവികതയെന്ന് സൂചന. മരണം ഹൃദയാഘാതം മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് പിന്നിലേറ്റ മുറിവായിരിക്കാം മരണകാരണമെന്ന സൂചനയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്നത്.
 
നാല് സെന്‍റിമീറ്റര്‍ നീളവും ഒന്നര ഇഞ്ച് ആഴവുമുള്ള മുറിവാണ് ഓം‌പുരിയുടെ തലയില്‍ ഉണ്ടായിരുന്നത്. ഇത് മരണകാരണമായെന്നാണ് സൂചനകള്‍. ഇതോടെ ഓം‌പുരിയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്.
 
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ വിവരം പുറത്തുവന്നതോടെ പൊലീസ് ഒരു എ ഡി ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഓം‌പുരിയുടെ വീട്ടിനുള്ളില്‍ ആരെങ്കിലും കടന്നുകയറിയിട്ടുണ്ടാവുമോ എന്നതും ഒരു സംഘര്‍ഷത്തിന്‍റെ സാഹചര്യവുമൊക്കെ പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. 
 
ജനുവരി ആറിനാണ് ഓം‌പുരിയെ ലോഖണ്ഡ്‌വാലയിലെ ഓക്‍ലന്‍ഡ് പാര്‍ക്ക് വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കോളിംഗ് ബെല്‍ അടിച്ചിട്ടും ആരും വീട് തുറക്കാത്തതിനെ തുടര്‍ന്ന് വീട് തുറന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. ഹൃദയാഘാതം മൂലമാണ് ഓം‌പുരി മരിച്ചതെന്നായിരുന്നു ആദ്യം കിട്ടിയ റിപ്പോര്‍ട്ടുകള്‍.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കൊല്ലപ്പെട്ടവര്‍ എത്ര ?; മോദി സര്‍ക്കാരിനെ പരിഹാസത്തില്‍ മുക്കി ശിവസേന

ഭീകരപ്രവര്‍ത്തനം തടയുന്നതിനായിട്ടാണ് നോട്ടുകള്‍ അസാധുവാക്കിയതെന്ന നരേന്ദ്ര മോദി ...

news

രാജ്യം വിട്ടു പോകാന്‍ പറഞ്ഞ ബിജെപിക്ക് ചുട്ട മറുപടിയുമായി കമൽ

രാജ്യം വിട്ടു പോകാന്‍ പറഞ്ഞ ബിജെപിക്ക് മറുപടിയുമായി സംവിധായകൻ കമൽ. കലയിൽപോലും അസഹിഷ്‌ണുത ...

news

തോക്കുസ്വാമി അറസ്റ്റില്‍; അറസ്റ്റ് ചെയ്തത് മോശം പോസ്റ്റുകള്‍ ഫേസ്‌ബുക്കില്‍ ഇട്ടതിന്

വിദ്വേഷപരമായ പോസ്റ്റുകള്‍ ഫേസ്‌ബുക്കില്‍ പബ്ലിഷ് ചെയ്തതിന് തോക്കുസ്വാമി എന്നറിയപ്പെടുന്ന ...

news

പ്രതിഷേധത്തിന് അയവില്ല; ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക് പോകില്ല - കോണ്‍ഗ്രസില്‍ അടി തുടരും

ഡിസിസി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തുള്ള മുന്‍ മുഖ്യമന്ത്രി ...

Widgets Magazine Widgets Magazine