Widgets Magazine
Widgets Magazine

വിജയ് മല്യയെ അറസ്റ്റ് ചെയ്തു

ചൊവ്വ, 18 ഏപ്രില്‍ 2017 (15:36 IST)

Widgets Magazine

എസ്‌ബിഐ അടക്കം പല ബാങ്കുകളിൽ നിന്നും ഭീമമായ തുക കടമെടുത്ത് ഇന്ത്യൻ സർക്കാരിനെ പറ്റിച്ച് രാജ്യംവിട്ട വ്യവസായി വിജയ് മല്യയെ അറസ്റ്റ് ചെയ്തു. ലണ്ടൻ പൊലീസ് ആണ് മല്യയെ അറസ്റ്റ് ചെയ്തത്. 9000 കോടിയിലധികം രൂപയാണ് മല്യ ബാങ്കുകളിൽ നിന്നും വായ്പയെടുത്തത്. ഇത് തിരിച്ചടയ്ക്കാതെ സർക്കാരിനെ പറ്റിച്ചാണ് മല്യ രാജ്യം വിട്ടത്.
 
ഇന്ത്യയില്‍ മദ്യ വ്യവസായം ഉള്‍പ്പടെ കോടിക്കണക്കിന് രൂപ ആസ്തിയുള്ള വ്യവസായ ശൃഖലയുടെ അധിപനാണ് വിജയ് മല്യ. ഈയടുത്ത കാലം വരെ രാജ്യസഭാ എം പിയായിരുന്നു. ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ കടമെടുത്ത് രാജ്യം വിട്ടതോടെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭാ എം‌പി സ്ഥാനം റദ്ദ് ചെയ്യുകയായിരുന്നു.
 
വ്യവസായിയായിരുന്ന വിത്തൽ മല്യയുടെ മകനായ ഇദ്ദേഹം യുണൈറ്റഡ് ബ്രീവറീസ് ,കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാനാണ്. വിജയ് മല്യ, 2008 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയിൽ 162 സ്ഥാനത്തും, ഇന്ത്യയില്‍ നാല്‍പ്പത്തിയൊന്നാം സ്ഥാനത്തുമായിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇതൊക്കെ വർഗ്ഗീയതയാണെങ്കിൽ ഇനി മതേതരമാകാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? ; യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്

മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം മുസ്ലീം ലീഗിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ...

news

അല്ലെങ്കിലും മലപ്പുറം കുഞ്ഞാലിക്കുട്ടിയെ ചതിയ്ക്കില്ല!

ഇത്തവണത്തെ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യു ഡിഎഫിന് ശക്ത‌മായ എതിരാളിയായിരുന്നു എൽഡിഎഫ് എന്ന് ...

news

പീഡനത്തിനിരയായ പെണ്‍കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥയും ലൈംഗികമായി പീഡിപ്പിച്ചു; പതിമൂന്നുകാരിയുടെ മൊഴിയില്‍ കോടതി ഞെട്ടി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ...

news

ശശികലയുടെ മന്നാര്‍ഗുഡി മാഫിയയുടെ കുടുംബവാഴ്ച തമിഴ്‌നാട്ടില്‍ അനുവദിക്കില്ല; നിലപാട് കടുപ്പിച്ച് പനീര്‍ശെല്‍വം

ഒരിടവേളയ്ക്ക് ശേഷം അണ്ണാ ഡിഎംകെയിലെ ഇരുപക്ഷക്കാര്‍ തമ്മിലുള്ള രാഷ്ട്രീയ വടംവലി ആരംഭിച്ചു. ...

Widgets Magazine Widgets Magazine