മല്യക്ക് ഇനി രക്ഷയില്ല; മല്യയെ ഇന്ത്യക്കു കൈമാറാൻ തയാറെന്ന് ബ്രിട്ടൻ

വിജയ്​ മല്യയെ കൈമാറാമെന്ന്​ ബ്രിട്ടൻ

ന്യൂഡൽഹി| സജിത്ത്| Last Modified ബുധന്‍, 22 ഫെബ്രുവരി 2017 (08:40 IST)
കോടിക്കണക്കിനു രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യയിൽനിന്നു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ കൈമാറാൻ തയാറെന്ന് ബ്രിട്ടൻ. മല്യയെ സംബന്ധിച്ച എല്ലാ​ രേഖകളും ഇന്ത്യയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ബ്രിട്ടന്റെ കസ്റ്റഡിയിലുള്ള 17 പേരുടെ ലിസ്റ്റും അവര്‍ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്.

9000 കോടി രൂപ വായ്പ നൽകിയ ബാങ്കുകളെ വഞ്ചിച്ചാണ് കഴിഞ്ഞ വര്‍ഷം മല്യ രാജ്യംവിട്ടത്. മല്യയെ മടക്കികൊണ്ടുവരാനുള്ള കോടതി ഉത്തരവ്​ ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന്​ കൈമാറിയിരുന്നു. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2നാണ് ഇന്ത്യയില്‍ നിന്ന് മുങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :