ഇടതുപക്ഷം ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പാഠം പഠിക്കണം

ന്യൂഡല്‍ഹി| WEBDUNIA|
PTI
ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഇടതുപക്ഷത്തിന് പാഠം പഠിക്കാനുണ്ടെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ്. കാരാട്ട് കോണ്‍ഗ്രസിനും ബിജെപിക്കും മേല്‍ വിജയം നേടാന്‍ കഴിഞ്ഞുവെന്നത് ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യതയാണ് തെളിയിക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ആംആദ്മി പാര്‍ട്ടിയുടെ കടന്നുവരവ് ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്ന് ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രതികരണം. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി നേടിയ വിജയം ഇടതുപക്ഷത്തിനും പാഠമാണ്. ഗൗരവമേറിയ രാഷ്ട്രീയ ബദലായി ആംആദ്മി പാര്‍ട്ടി വരുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും കാരാട്ട് പറഞ്ഞു.

നവമാധ്യമങ്ങളിലൂടെ യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചു. ആംആദ്മി പാര്‍ട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ നയങ്ങള്‍ സശ്രദ്ധം നിരീക്ഷിക്കുകയാണെന്നും പ്രകാശ് കാരാട്ട് കൂട്ടിചേര്‍ത്തു.

എന്നാല്‍ ഡല്‍ഹി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കാരാട്ട് സമ്മതിച്ചു. ഡല്‍ഹിയില്‍ നാമമാത്രമായ സീറ്റില്‍ മത്സരിച്ച ഇടതുപക്ഷത്തിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :