ദേശാഭിമാനി പത്രത്തിലെ പരസ്യം മുതലായെന്നും ചാനല്‍ ചര്‍ച്ച നല്ല മൈലേജാണെന്നും രാധാകൃഷ്ണന്‍

തിരുവനന്തപുരം| WEBDUNIA|
PRO
ദേശാഭിമാനി പത്രത്തില്‍ മാത്രം പാര്‍ട്ടി പ്ലീനത്തിന് ആശംസയര്‍പ്പിച്ച് പരസ്യം നല്‍കിയ വ്യവസായി വി എം രാധാകൃഷ്ണനെ ചോദ്യം ചോദിച്ച് കുടുക്കാന്‍ ശ്രമിച്ച ചാനലുകാര്‍ ഞെട്ടി.

ദേശാഭിമാനി പത്രത്തില്‍ താന്‍ കൊടുത്ത പരസ്യം മുതലായെന്നും വൈകീട്ടു പത്തുമണിവരെ ഈ സംഭവം ചാനലുകള്‍ ചര്‍ച്ച ചെയ്യുന്നതിലൂടെ തനിക്ക് നല്ല മൈലേജ് കിട്ടുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

പതിനായിരം രൂപാ മാ‍ത്രം മുടക്കി നല്‍കിയ പരസ്യത്തിലൂടെ തനിക്ക് നല്ല നേട്ടമാണുണ്ടായതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ഇയാളുടെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ പേരിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.

ഇന്ന് പുറത്തിറങ്ങിയിരിക്കുന്ന ദേശാഭിമാനിയുടെ എല്ലാ എഡിഷനുകളിലും സൂര്യ ഗ്രൂപ്പിന്റെ പരസ്യമുണ്ട്. ‘സിപിഎം സംസ്ഥാന പ്ലീനത്തിന് സൂര്യ ഗ്രൂപ്പിന്റെ അഭിവാദ്യങ്ങള്‍’ എന്നാണ് ഒന്നാം പേജിലുള്ള പരസ്യം.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലും കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനും കുടുംബവും ആത്മഹത്യ ചെയ്ത കേസിലും പ്രതിയായിരുന്നു വി എം രാധാകൃഷ്ണന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :