പട്ടണക്കാട്: തിരസ്കാരം മുറിവേല്‍പ്പിച്ച നാദം

WEBDUNIA|
മലയാള നാടകഗാന രംഗവും സ്മിത ലളിതഗാന ശാഖയും ഇനി പട്ടണക്കാട് പുരുഷോത്തമനില്ലാത്ത ശൂന്യതയിലാണ്.

അദ്ദേഹം ശബ്ദം കൊടുത്ത് മധുരമാക്കിയ കുറെയേറെ ഗാനങ്ങള്‍ മലയാളിയുടെ സ്മരണകളെ തളിരണിയിച്ച് നിര്‍ത്തുന്നു. സംഗീത സംവിധാനരംഗത്തും ചലച്ചിത്ര പിന്നണി ഗാനരംഗത്തും ഒരേപോലെ വ്യക്തിമുദ്ര പതിപ്പിച്ചാണ് പട്ടണക്കാട് പുരുഷോത്തമന്‍ കടന്നുപോയത്.

1949ല്‍ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ആലാപനയില്‍ രാമകൃഷ്ണന്‍റെയും അംബുജാക്ഷിയുടെയും മകനായാണ് പുരുഷോത്തമന്‍ ജനിച്ചത്.

വയലാര്‍ കുഞ്ഞന്‍ ഭാഗവതരായിരുന്നു സംഗീത ലോകത്തെ ആദ്യ ഗുരു. തിരുവനന്തപുരം മ്യൂസിക് അക്കാദമിയില്‍ ചേര്‍ന്ന് പഠനം നടത്തി. കോട്ടയം ശകുന്തള തിയേറ്റേഴ്സിന്‍റെ മരീചിക എന്ന നാടകത്തിനു വേണ്ടിയാണ് പുരുഷോത്തമന്‍ ആദ്യം പാടിയത്. കണ്ടവരുണ്ടോ കണ്ടവരുണ്ടോ, മനുഷ്യനെ കണ്ടവരുണ്ടോ.... എന്ന് തുടങ്ങുന്ന ഗാനം.

തൃശൂര്‍ പി. രാധാകൃഷ്ണന്‍റെ അരിമുല്ലപ്പൂക്കള്‍ ..... എന്ന ഗാനം പാടിയാണ് പുരുഷോത്തമന്‍ ആകാശവാണിയില്‍ അരങ്ങേറ്റം നടത്തിയത്. കോടാനുകോടി വര്‍ഷങ്ങളായ്, പ്രത്യുഷ പുᅲമേ.. തുടങ്ങിയ മനോഹരമായ ലളിതഗാനങ്ങള്‍ അദ്ദേഹത്തിന്‍റെ സ്വരമാധുരിയില്‍ മലയാളി കേട്ടു. അവയില്‍ അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന എന്ന ഗാനം ആകാശവാണി പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ്.

പ്രണയ സൗഗന്ധികം എന്ന ലളിതഗാന കാസറ്റിനു വേണ്ടിയാണ് ഒടുവില്‍ പാടിയത്. അന്ത്യം വരെ ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :