സ്പിരിറ്റ് വന്‍ ഹിറ്റ്, ക്ലൈമാക്സ് മാറ്റി ബാച്ച്ലര്‍ പാര്‍ട്ടിയും!

WEBDUNIA|
PRO
രഞ്ജിത് - മോഹന്‍ലാല്‍ ടീമിന്‍റെ സ്പിരിറ്റ് മെഗാഹിറ്റിലേക്ക് നീങ്ങുന്നു. ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച ഈ സിനിമ തകര്‍പ്പന്‍ കളക്ഷനാണ് നേടുന്നത്. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരിന് സ്പിരിറ്റ് കോടികളുടെ ലാഭം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടിയ സ്പിരിറ്റ് മൌത്ത് പബ്ലിസിറ്റിയിലൂടെ വമ്പന്‍ മുന്നേറ്റമാണ് നടത്തിയത്. മോഹന്‍ലാലിന്‍റെയും നന്ദുവിന്‍റെയും സിദ്ദാര്‍ത്ഥ് ഭരതന്‍റെയും തകര്‍പ്പന്‍ പ്രകടനങ്ങളും രഞ്ജിത്തിന്‍റെ സംവിധാന മികവും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളുമാണ് സ്പിരിറ്റിന്‍റെ ഹൈലൈറ്റ്.

അതേസമയം, അമല്‍ നീരദിന്‍റെ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ ക്ലൈമാക്സ് റീ എഡിറ്റ് ചെയ്തതായി റിപ്പോര്‍ട്ട് ലഭിക്കുന്നു. ചിത്രത്തിന്‍റെ ക്ലൈമാസിനെപ്പറ്റി പരക്കെ മോശം അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്ലൈമാക്സ് മാറ്റുന്നത്. ആദ്യ നാലുനാള്‍ക്കുള്ളില്‍ 2.08 കോടി രൂപയാണ് ബാച്ച്ലര്‍ പാര്‍ട്ടി കളക്ഷന്‍ നേടിയത്. എന്നാല്‍, വന്‍ വിജയമായി മാറിയേക്കാവുന്ന ഒരു സിനിമ നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയിലൂടെ തിരിച്ചടി ലഭിക്കുന്ന കാഴ്ചയാണ് ബോക്സോഫീസില്‍ കാണാനാകുന്നത്. ക്ലൈമാക്സ് മാറ്റത്തിന് ശേഷം ബാച്ച്ലര്‍ പാര്‍ട്ടി വിജയത്തിലേക്ക് നീങ്ങുമെന്നാണ് സൂചനകള്‍.

വൈശാഖ് സംവിധാനം ചെയ്ത മല്ലുസിംഗാണ് ഹിറ്റ്ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്ത്. 50 ദിവസങ്ങള്‍ കൊണ്ട് 8.42 കോടി രൂപയാണ് മല്ലുസിംഗിന്‍റെ കളക്ഷന്‍. ഈ സിനിമയെക്കുറിച്ചും നെഗറ്റീവായ അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്ത് വലിയ വിജയമാക്കി മാറ്റുകയായിരുന്നു.

ഹിറ്റ്ചാര്‍ട്ടില്‍ നാലാം സ്ഥാനത്ത് ലാല്‍ ജോസിന്‍റെ ഡയമണ്ട് നെക്ലേസ് നില്‍ക്കുന്നു. 24 സെന്‍ററുകളില്‍ മാത്രം റിലീസ് ചെയ്ത ഡയമണ്ട് നെക്ലേസ് പിന്നീട് 40 സെന്‍ററുകളാക്കി വര്‍ദ്ധിപ്പിച്ചു. 29 കേദ്രങ്ങളില്‍ അമ്പത് ദിവസം പിന്നിടുന്ന സിനിമ 4.81 കോടി രൂപ കളക്ഷന്‍ സ്വന്തമാക്കി.

മായാമോഹിനി, ഓര്‍ഡിനറി, ഗ്രാന്‍റ്മാസ്റ്റര്‍, 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകളും പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ട് തിയേറ്ററുകളിലുണ്ട്. എന്നാല്‍ തിരുവമ്പാടി തമ്പാന്‍, ഹീറോ എന്നീ സിനിമകള്‍ക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :