സുരാജ്, ആ കൊമേഡിയന്‍ നിരാശനാണ്!

WEBDUNIA|
PRO
കുതിരവട്ടം പപ്പു, ശങ്കരാടി, ബഹദൂര്‍, അടൂര്‍ ഭാസി... മലയാള സിനിമയിലെ മഹാരഥന്‍‌മാര്‍. അവര്‍ ജീവിച്ചിരുന്നപ്പോള്‍ അവരെ വേണ്ടവിധം ഉപയോഗിക്കാന്‍ മലയാള സിനിമാലോകത്തിന് കഴിഞ്ഞില്ല. എങ്കിലും അവര്‍ പകര്‍ന്നുനല്‍കിയ ചിരിയുടെ വെളിച്ചം ഇപ്പോഴും അണയാതെ നില്‍ക്കുന്നു.

ഈ നാലുപേര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് ഒരു സിനിമ വരുന്നു. സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ‘എന്‍റെ സത്യാന്വേഷണ പരീക്ഷകള്‍’. ഉറുമിക്ക് ശേഷം ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതുന്ന ചിത്രം.

“ഒരു കൊമേഡിയന്‍റെ ഡിപ്രഷനിലൂടെയാണ് ഈ സിനിമ കടന്നുപോകുനത്. മലയാള സിനിമയിലെ ഒരു കൊമേഡിയന്‍ അഭിമുഖീകരിക്കുന്ന ചലഞ്ച് ആണ് സുരാജിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആ നടന്‍റെ ഇമേജും മെന്‍റല്‍ മേക്കപ്പും ചിത്രം മാറ്റിയെടുക്കും. സുരാജിനെ വച്ചുകൊണ്ടുള്ള കോമഡിപ്പടമല്ല, ആ താരത്തെ ഉപയോഗപ്പെടുത്തുന്ന അര്‍ഥപൂര്‍ണമായ ചിത്രമായിരിക്കും എന്‍റെ സത്യാന്വേഷണ പരീക്ഷകള്‍ - ചിത്രഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു.

നവാഗതനായ സുബില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ക്യാമറ പോള്‍ ബത്തേരി. വേളാങ്കണ്ണിയും തെക്കന്‍ തമിഴ്നാട്ടിലെ ചില പ്രദേശങ്ങളുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍.

“ചിത്രത്തിന്‍റെ ടൈറ്റില്‍ കേട്ട ഉടന്‍ ഞാന്‍ കുറേനേരം ചിരിച്ചു. കഥ കേട്ടപ്പോള്‍ അമ്പരപ്പായി. എന്നേപ്പോലുള്ള നടന്‍‌മാര്‍ക്ക് ഇത്തരം കഥാപാത്രങ്ങള്‍ അപൂര്‍വമായേ കിട്ടുള്ളൂ” - സുരാജ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :