‘ചമയം’ ഒരു മോഹന്‍ലാല്‍ ചിത്രമായിരുന്നു!

ബുധന്‍, 22 ഓഗസ്റ്റ് 2018 (15:53 IST)

ചമയം, മോഹന്‍ലാല്‍, ഭരതന്‍, തിലകന്‍, മുരളി, മനോജ് കെ ജയന്‍, Chamayam, Mohanlal, Bharathan, Thilakan, Murali, Manoj K Jayan

ഭരതന്‍ സംവിധാനം ചെയ്ത ‘ചമയം’ എന്ന ചിത്രം ഏവര്‍ക്കും ഓര്‍മ്മ കാണും. വളരെ മനോഹരമായ ഒരു സിനിമ. മുരളിയും മനോജ് കെ ജയനും തകര്‍ത്തഭിനയിച്ച ചിത്രം. മികച്ച ഗാനങ്ങളാല്‍ സമ്പന്നമായ സിനിമ.
 
ചമയത്തിന്‍റെ തുടക്കസമയത്ത്, യഥാര്‍ത്ഥത്തില്‍ എസ്തപ്പാനാശാനായി മുരളിയും ആന്‍റോ ആയി മനോജും ആയിരുന്നില്ല ആദ്യം ഭരതന്‍റെ മനസില്‍. മോഹന്‍ലാലിനെയും തിലകനെയും ഒന്നിപ്പിച്ച് ‘ചമയം’ ചെയ്യാം എന്നാണ് ഭരതന്‍ ആലോചിച്ചത്. മോഹന്‍ലാലിനും തിലകനും തകര്‍ത്തഭിനയിക്കാനുള്ള രംഗങ്ങള്‍ തിരക്കഥാകൃത്ത് ജോണ്‍‌പോള്‍ ആവേശത്തോടെയെഴുതി.
 
എന്നാല്‍ കഥ ഇഷ്ടമായെങ്കിലും മോഹന്‍ലാലിനും തിലകനും അവരുടെ തിരക്ക് പ്രശ്നമായി. പലതവണ ശ്രമിച്ചിട്ടും ഇരുവരുടെയും ഡേറ്റ് ഒരുമിച്ച് കിട്ടിയില്ല. ഒടുവില്‍ നിരാശയോടെ ചിത്രം ഉപേക്ഷിക്കാമെന്നുപോലും ഭരതന്‍ ചിന്തിച്ചു. ഒടുവില്‍ എല്ലാവരും കൂടി ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. മോഹന്‍ലാലിന് പകരം മനോജ് കെ ജയനെയും തിലകന് പകരം മുരളിയെയും കൊണ്ടുവരുക!
 
അങ്ങനെ ‘ചമയം’ രൂപപ്പെട്ടു. ആ സിനിമ വലിയ വിജയമൊന്നുമായില്ലെങ്കിലും സാമ്പത്തിക ലാഭം നേടി. ഒരു നല്ല സിനിമയെന്ന പേരുനേടിയെടുത്തു. മുരളിക്കും മനോജ് കെ ജയനും ഏറെ പ്രശംസ ലഭിച്ചു.
 
ആലോചിച്ചു നോക്കൂ, മോഹന്‍ലാല്‍ - തിലകന്‍ കോമ്പിനേഷനിലായിരുന്നു ചമയം സംഭവിച്ചിരുന്നതെങ്കില്‍ !ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

തകർന്നുപോയ ആ സംവിധായകനെ കൈ പിടിച്ചുയർത്തി മമ്മൂട്ടി!

സഹപ്രവർത്തകരോടുള്ള മമ്മൂട്ടിയുടെ അടുപ്പം എല്ലാവർക്കും അറിയാവുന്നതാണ്. ചെറിയ കലാകാരന്മാരെ ...

news

‘മമ്മൂക്കയുടെ തീരുമാനമായിരുന്നു അത്’ - ലാൽ ജോസ് പറയുന്നു

ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ദിലീപ് നായകനായി മാറിയ ആദ്യ ചിത്രമായിരുന്നു മാനത്തെ കൊട്ടാരം. ...

news

ഉണ്ണി മേനോന്റെ മകന്റെ വിവാഹത്തിന് ആർഭാടങ്ങളില്ല, പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകും

മഴക്കെടുതിയെത്തുടർന്ന് ഗായകൻ ഉണ്ണിമേനോന്റെ മകൻ അങ്കൂർ ഉണ്ണിയുടെ വിവാഹം ആർഭാടങ്ങളിലാതെ. ...

news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പണമില്ലെന്ന് ആരാധകൻ; ഒരു കോടി നൽകി ബോളിവുഡ് താരം

പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചുനിക്കുന്ന കേരളത്തിന് കൈത്താങ്ങായി നിരവധിപേരാണ് ഇപ്പോൾ ...

Widgets Magazine