മോഹന്‍ലാലിന്‍റെ പുതിയ സിനിമ സൂര്യ ടിവി വാങ്ങി; വില 6.25 കോടി!

ചൊവ്വ, 21 ഓഗസ്റ്റ് 2018 (13:55 IST)

ഡ്രാമ, മോഹന്‍ലാല്‍, രഞ്ജിത്, Drama, Mohanlal, Ranjith

മോഹന്‍ലാല്‍ - രഞ്ജിത് ടീമിന്‍റെ ‘ഡ്രാമ’യുടെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി വാങ്ങി. ഈ ഫണ്‍ ഫാമിലി എന്‍റര്‍ടെയ്നര്‍ 6.25 കോടി രൂപയ്ക്കാണ് സൂര്യ സ്വന്തമാക്കിയത്. സൂപ്പര്‍താരത്തിന്‍റെ പ്രഭ വീശാത്ത ഒരു സിമ്പിള്‍ കഥയാണ് ഈ സിനിമയുടേത്. അതുകൊണ്ടുതന്നെ ഈ സാറ്റലൈറ്റ് തുക വളരെ മികച്ചതാണ്.
 
മോഹന്‍ലാലിന്‍റെ താരമൂല്യവും ഇതൊരു കുടുംബചിത്രമാണെന്നതുമാണ് ഇത്രയും ഉയര്‍ന്ന സാറ്റലൈറ്റ് തുക ഡ്രാമയ്ക്ക് ലഭിക്കാന്‍ കാരണം. രഞ്ജിത് എന്ന സംവിധായകന്‍റെ സാന്നിധ്യവും ചിത്രത്തിന്‍റെ ബിസിനസിന് ഗുണമായി.
 
പൂര്‍ണമായും യു കെയില്‍ ചിത്രീകരിച്ച ഡ്രാമയില്‍ മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നത് ആശാ ശരത് ആണ്. അരുന്ധതി നാഗ്, സിദ്ദിക്ക്, രണ്‍ജി പണിക്കര്‍, ബൈജു, ജോണി ആന്‍റണി തുടങ്ങിയവരും അഭിനയിക്കുന്നു. 
 
സെപ്റ്റംബര്‍ 14നാണ് ഡ്രാമയുടെ റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും ചിലപ്പോള്‍ ഡേറ്റ് മാറാനിടയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇതാണ് നുമ്മ പറഞ്ഞ കുടുംബം, അഭിനന്ദനങ്ങൾ ‘സെലക്ടീവ്’ ആകരുത്!

ജാതിയും മതവും രാഷ്ട്രീയവും മറന്ന് മനുഷ്യൻ മനുഷ്യനായി മാറിയ ദിവസങ്ങൾ. വിദ്വേഷവും വെറുപ്പും ...

news

ദുരിതമനുഭവിക്കുന്നവർക്ക് 15 ലക്ഷം നൽകി കീർത്തി സുരേഷ്

കനത്തമഴയെ തുടർന്നുണ്ടായ പ്രളയക്കെടുതിയില്‍ അകപ്പെട്ട ദുരിതബാധിതര്‍ക്ക് സഹായവുമായി നടി ...

news

കുഞ്ഞാലിമരക്കാര്‍ക്ക് ശേഷം തകര്‍പ്പന്‍ പോര്; എം‌ജി‌ആര്‍ ആകാന്‍ മമ്മൂട്ടിയും മോഹന്‍ലാലും!

കുഞ്ഞാലിമരക്കാര്‍ എന്ന കഥാപാത്രമാകാന്‍ മമ്മൂട്ടിയും മോഹന്‍ലാലും നടത്തിയ ഫൈറ്റ് സമീപകാല ...

news

പ്രളയബാധിതർക്ക് സഹായവുമായി കീർത്തി സുരേഷും

കേരളത്തിലെ പ്രളയബാധിതർക്ക് സഹായവുമായി നടി കീർത്തി സുരേഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ...

Widgets Magazine