മമ്മൂട്ടി മൂന്നാറിലോ? ജോയ് മാത്യു വിളിക്കുമോ? മഞ്ജു എത്തുമോ?

മമ്മൂട്ടി, ജോയ് മാത്യു, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, Mammootty, Joy Mathew, Manju Warrier, Mohanlal
BIJU| Last Modified തിങ്കള്‍, 20 ഓഗസ്റ്റ് 2018 (18:57 IST)
അടുത്തകാലത്ത് മമ്മൂട്ടിയുടേതായി പുറത്തുവന്ന മികച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ‘അങ്കിള്‍’. ജോയ് മാത്യു തിരക്കഥയെഴുതിയ സിനിമയുടെ സംവിധാനം നവാഗതനായ ഗിരീഷ് ആയിരുന്നു.

അങ്കിള്‍ മികച്ച വിജയം നേടിയതോടെ പുതിയ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ജോയ് മാത്യു. ‘മൂന്നാര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഈ സിനിമ നായികാപ്രാധാന്യമുള്ള ചിത്രമായിരിക്കും. ഈ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മമ്മൂട്ടിയുടെ ആത്മസുഹൃത്താണ് ജോയ് മാത്യു. അതുകൊണ്ടുതന്നെ നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ ഒരു വേഷം ചെയ്യാന്‍ വിളിച്ചാലും മമ്മൂട്ടി അഭിനയിക്കും.

എന്നാല്‍ ജോയ് മാത്യു അദ്ദേഹത്തെ ഈ സിനിമയിലേക്ക് ക്ഷണിക്കുമോ എന്ന് വ്യക്തമായിട്ടില്ല. നായികാപ്രാധാന്യമുള്ള സിനിമയായതുകൊണ്ടുതന്നെ മഞ്ജു വാര്യര്‍ അഭിനയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

അടുത്തിടെ അമ്മ സംഘടനയില്‍ വിവാദപരമായ നിലപാടുകളെടുത്തിട്ടുള്ള ജോയ് മാത്യുവിന്‍റെ സിനിമയില്‍ മമ്മൂട്ടിയും മഞ്ജുവും അഭിനയിച്ചാല്‍ അത് കൌതുകമുണര്‍ത്തുന്ന കാഴ്ചയാവും. എന്തായാലും മൂന്നാറിന്‍റെ വലിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :