ജോൺസി ഫെലിക്സ്|
Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2020 (14:11 IST)
ഇന്ത്യൻ സിനിമയിലെ ഒരേയൊരു സൂപ്പർതാരം രജനീകാന്ത് ആണെന്നാണ് ഏവരും പറയുന്നത്. എന്നാൽ പലപ്പോഴും രജനിച്ചിത്രങ്ങളെ മറികടക്കുന്ന വിജയം ആ ഭാഷയിലെ മാറ്റ് താരങ്ങൾ സൃഷ്ടിക്കാറുണ്ട്. പേട്ടയും വിശ്വാസവും ഒന്നിച്ചിറങ്ങിയപ്പോൾ അജിത് ചിത്രമായ വിശ്വാസം കൂടുതൽ മികച്ച വിജയം നേടിയത് ഓർക്കുക.
സമാനമായ ഒരു സംഭവം 1995ലും ഉണ്ടായിട്ടുണ്ട്. അന്ന് രജനികാന്ത് ചിത്രമായ മുത്തുവിനൊപ്പം അതേ ദിവസം റിലീസായത് മമ്മൂട്ടിച്ചിത്രമായ മക്കൾ ആട്ച്ചി ആയിരുന്നു.
അക്ഷരാർതഥത്തിൽ രജനി ക്യാമ്പ് അമ്പരന്നുപോയ വിജയമാണ് മക്കൾ ആട്ച്ചി സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ മാസ് പെർഫോമൻസിന് മുമ്പിൽ പല കേന്ദ്രങ്ങളിലും രജനിയുടെ കോമഡിച്ചിത്രം ആടിയുലഞ്ഞു.
ശരിയാണ്, മുത്ത് ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു. എന്നാൽ ആ വിജയത്തിന്റെ മാറ്റ് കുറച്ചത് ബോക്സോഫീസിൽ മക്കൾ ആട്ച്ചിയുടെ സമാനതകളില്ലാത്ത പ്രകടനമായിരുന്നു.