കെ ആർ അനൂപ്|
Last Modified ചൊവ്വ, 28 ജൂലൈ 2020 (22:20 IST)
നടൻ കാളിദാസിൻറെ സേതുരാമയ്യർ പോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത്. പുറകിൽ കൈ കെട്ടി നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
സിബിഐ സീരിയസുകളിലെ ടീം മ്യൂസിക്കും
മമ്മൂട്ടിയുടെ സേതുരാമയ്യറിൻറെ കൈകെട്ടിയുള്ള നടത്തവും നമ്മുടെയെല്ലാം മനസ്സിൽ പതിഞ്ഞതാണ്. രസകരമായ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴും സിബിഐ സിനിമകൾ കാണുവാൻ പ്രേക്ഷകർക്കും വലിയ താല്പര്യമാണ്.
അതേസമയം, മമ്മൂട്ടിയും,സംവിധായകൻ കെ മധുവും, തിരക്കഥാകൃത്ത് എസ്എൻ സ്വാമിയും വീണ്ടും ഒന്നിക്കുന്ന സിബിഐ 5 നായി ആരാധകർ
കാത്തിരിക്കുകയാണ്.ഇതുവരെ പുറത്തുവന്ന
സിബിഐ പതിപ്പുകളിൽ വെച്ച് മികച്ച ത്രില്ലറുകളിൽ ഒന്നായിരിക്കുമെന്നാണ് എസ്എൻ സ്വാമി പറഞ്ഞിരുന്നു.