Last Modified ശനി, 13 ഏപ്രില്‍ 2019 (09:29 IST)
ഒടുവിൽ ആരാധകർ കാത്തിരുന്ന
മധുരരാജ റിലീസ് ആയിരിക്കുകയാണ്. വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങിയ മധുരരാജയെ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. വിഷുവിന് മുന്നോടിയായാണ് മധുരരാജ എത്തിയിട്ടുള്ളത്. എല്ലാതരത്തിലുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമയാണ് ഇതെന്നും മനോഹരമായ തിയേറ്റര്‍ അനുഭവമാണ് ചിത്രം പകര്‍ന്ന് തരുന്നതെന്നുമാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
രാജയുടെ രണ്ടാം വരവിന് ആശംസ നേര്‍ന്ന് സിനിമാലോകവും രംഗത്തെത്തിയിരുന്നു. അജു വർഗീസ്, ഉണ്ണി മുകുന്ദൻ, അനു സിതാര തുടങ്ങിയവർ
സിനിമ കണ്ടശേഷമായിരുന്നു അഭിപ്രായം പങ്കുവെച്ചത്. വാപ്പച്ചിക്ക് ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
ത്രില്ലും തമാശയും ആക്ഷനുമൊക്കെയായി കംപ്ലീറ്റ് പാക്കേജാണ് മധുരരാജ. നിങ്ങള്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പാണെന്നായിരുന്നു താരപുത്രന്‍ കുറിച്ചത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്‍രെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.