ബോക്‌സോഫീസില്‍ ഇനി രാജതാണ്ഡവം! മധുരരാജയ്ക്ക് പിന്നാലെ മിനിസ്റ്റർ രാജയുമായി മമ്മൂക്ക? ആവേശത്തോടെ ആരാധകർ

മധുരരാജയുടെ മൂന്നാം ഭാഗം വരുന്നതായിയാണ് ഇപ്പോൾ സൂചനകൾ ലഭിക്കുന്നത് .

Last Modified ശനി, 13 ഏപ്രില്‍ 2019 (08:22 IST)
മമ്മൂക്ക ചിത്രം മധുരരാജക്കു ഗംഭീര വരവേൽപ്പാണ് തിയേറ്ററുകളിൽ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിനു
ലഭിക്കുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായില്ലെന്ന് ആദ്യ ദിവസംവ്യക്തമാക്കുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സിനിമ പേജുകളിലും ചർച്ച വിഷയം വർഷങ്ങൾക്ക് ശേഷമുള്ള രാജയുടെ വരവാണ്. മധുരരാജയുടെ ആദ്യ ഭാഗം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. പ്രതീക്ഷിച്ചതു പോലെ ആതേ ടെമ്പോ പിടിച്ചു നിർത്താൻ വർഷങ്ങൾക്ക് ശേഷം മധുരരാജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയൊരു രാജ സീരിസ് വേണമായിരുന്നോ എന്ന് ചോദിച്ചവർക്ക് ഉഗ്രൻ മറുപടിയാണ് മധുരാജയിലൂടെ കൊടുത്തിരിക്കുന്നത്.

മധുരരാജയുടെ മൂന്നാം ഭാഗം വരുന്നതായിയാണ് ഇപ്പോൾ സൂചനകൾ ലഭിക്കുന്നത് . അണിയറ പ്രവർത്തകർ തന്നെയാണ് മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള സൂചന പുറത്തു വിട്ടിരിക്കുന്നത്. മധുരരാജ ചിത്രത്തിലൂടെ തന്നെയാണ് മൂന്നാം ഭാഗമായ മിനിസ്റ്റർ രാജയെ കുറിച്ചുള്ള ചില സൂചനകൾ പുറത്തു വിട്ടത്. എന്തായാലും പൃഥ്വിയുടെ വാക്ക് വെറുതെയായില്ല. മൂന്നാം ഭാഗത്തിനെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ആരധകരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. എല്ലാവർക്കും അറിയേണ്ടത് മൂന്നാം ഭാഗത്തിൽ മമ്മൂക്കയുടെ സഹോദരനായി എത്തുന്നത് ഏത് സിനിമ ഇൻസ്ട്രിയിലെ താരമാണെന്നാണ്.

മധുരരാജയുടെ അവസാന ഭാഗത്താണ് മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. മിനിസ്റ്റർ രാജയായിട്ടാണ് മൂന്നാം ഭാഗത്ത് താരം എത്തുന്നത്രേ. എന്തായാലും ആരാധകർക്കിടയിൽ മിനിസ്റ്റർ രാജ ആവേശം ജനിപ്പിച്ചിട്ടുണ്ട്. മൂന്നാം ഭാഗത്തിനായി കട്ട വെയിറ്റിങ്ങിലാണ് മമ്മൂക്ക ആരാധകർ..

പോക്കിരി രാജയിൽ മമ്മൂക്കയുടെ സഹോദരനായി പൃഥ്വി കയ്യടി നേടിയപ്പോൾ മധുരരാജയിൽ രാജയുടെ സഹോദരനായി എത്തിയ തമിഴ് താരം ജെയ് ആയിരുന്നു. പോക്കിരാജയിലെ സൂര്യ മധുരരാജയിൽ എത്തിയപ്പോൾ ചിന്ന രാജയായി. ചിത്രത്തിൽ മമ്മൂക്കയോടൊപ്പം മികച്ച പ്രകടനമായിരുന്നു ജയ് കാഴ്ചവെച്ചത്. റിലീസിനു മുൻപ് ജയ് യുടെ കഥാപാത്രത്തെ കുറിച്ച് കൂടുതലെന്നും വെളിപ്പെടുത്തിയിരുന്നില്ല. സസ്പെൻസാക്കി നിർത്തുകയായിരുന്നു. ജയ് യെ സസ്പെൻസാക്കി വെച്ചതിനുള്ള കാരണം മധുരരാജ കാണുമ്പോൾ മനസ്സിലാകും.

ആദ്യ ഭാഗത്തിൽ രാജയുടെ സഹോദരനായി മോളിവുഡിന്റെ പ്രിയപ്പെട്ട താരം പൃഥ്വി, രണ്ടാം ഭാഗത്തിൽ ചിന്നരാജയായി കോളിവുഡിന്റെ പ്രിയപ്പെട്ട ജയ്. ഇനി മിനിസ്റ്റർ രാജയിൽ മമ്മൂക്കയുടെ സഹോദരനായി എത്തുന്നത് ഏത് തരമാണെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. മൂന്നാം ഭാഗത്തിൽ ബോളിവുഡിൽ നിന്നാകുമോ എത്തുക. ബോളിവുഡിലെ സൂപ്പർ താരങ്ങളുടെ പേര് ഉയർന്ന് കേൾക്കുന്നുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ...

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ശുഭാ ഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് ...

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ
എന്‍ഐഎ കസ്റ്റഡിയിലുള്ള റാണയുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!
ക്ലിനിക്കിലെ ചികിത്സയ്ക്കിടെ തെറ്റായ ഭ്രൂണം ഇംപ്ലാന്റ് ചെയ്തപ്പോഴാണ് പിശക് സംഭവിച്ചത്.

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം ...

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി
നാലുവര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് ഇടിമിന്നലില്‍ ഇത്രയധികം പേര്‍ മരണപ്പെടുന്നത്.

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ...

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ
കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയ കണ്ടെത്തിയതുമായ ബന്ധപ്പെട്ട സംഭവത്തിൽ അധികാരികൾ നിർമ്മാണ ...