മമ്മൂട്ടി വീണ്ടും അഭിഭാഷകക്കുപ്പായം ഇടുകയാണ്. ‘പുതിയ നിയമം’ എന്ന ചിത്രത്തില്‍. അഡ്വക്കേറ്റ് ലൂയിസ് പോത്തന് എന്നാണ് കഥാപാത്രത്തിന്റെ പേര്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഒരു ഗംഭീര കഥാപാത്രം. എ കെ സാജന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിക്കുന്നു. വാസുകി എന്നാണ് കഥാപാത്രത്തിന്റെ പേര്. മിശ്രവിവാഹിതരായ ഇവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്.