ജയറാമിനോട് റായ് ലക്ഷ്മി പറഞ്ഞു - “സന്തോഷമായി ഗോപിയേട്ടാ...” !

Jayaram, Raai Lakshmi, Boban Samuel, Dileep, Mammootty
എല്‍ എസ് ഡി| Last Updated: വ്യാഴം, 14 മെയ് 2015 (14:32 IST)
കഴിഞ്ഞ വര്‍ഷം ‘രാജാധിരാജ’യിലാണ് റായ് ലക്ഷ്മിയെ മലയാളത്തില്‍ അവസാനമായി കണ്ടത്. പിന്നീട് അന്യഭാഷാ ചിത്രങ്ങളുടെ തിരക്കാണ്. ഇപ്പോള്‍ ബാംഗ്ലൂര്‍ ഡേയ്സിന്‍റെ തമിഴ് റീമേക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

ജയറാം നായകനാകുന്ന പുതിയ ചിത്രത്തില്‍ റായ് ലക്ഷ്മി നായികയാകുന്നു എന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിന് പേര് - ‘സന്തോഷമായി ഗോപിയേട്ടാ...’. സംവിധാനം ചെയ്യുന്നത് ബോബന്‍ സാമുവല്‍.

ആന്‍റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്ന ഈ സിനിമ പൂര്‍ണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിക്കുന്നത്. വെള്ളിയാഴ്ച ഓസ്ട്രേലിയയില്‍ ചിത്രീകരണം തുടങ്ങുകയാണ്. 50 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകും.

ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി എന്നിവയാണ് ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഇതില്‍ ജനപ്രിയനും റോമന്‍സും സൂപ്പര്‍ഹിറ്റുകളായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :