കമല്‍ഹാസനും ജയറാമും വീണ്ടും ഒന്നിക്കുന്നു, ഒരു ആക്ഷന്‍ ത്രില്ലര്‍ !

Kamalhasan, Jayaram, Rajiv Kumar, Mohanlal, Mammootty, കമല്‍ഹാസന്‍, ജയറാം, രാജീവ്കുമാര്‍, മോഹന്‍ലാല്‍, മമ്മൂട്ടി
Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (15:36 IST)
കമല്‍ഹാസനും ജയറാമും വീണ്ടും ഒന്നിക്കുന്നു. ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് ആദ്യ റിപ്പോര്‍ട്ട്. മലയാളി സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജീവ്കുമാറിന്‍റെ ആദ്യചിത്രമായ ചാണക്യനില്‍ കമല്‍ഹാസന്‍ നായകനായിരുന്നു. അതിന് ശേഷം 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജീവ്കുമാറും കമലും ഒന്നിക്കുന്നത്.
 
ചാണക്യനിലാണ് കമല്‍ഹാസനൊപ്പം ജയറാം ആദ്യമായി അഭിനയിക്കുന്നത്. അതേ ടീമിനെ വീണ്ടും കൊണ്ടുവന്ന് ഒരു വലിയ ഹിറ്റുകൂടി സമ്മാനിക്കാനാണ് രാജീവ്കുമാറിന്‍റെ ശ്രമം. തമിഴിലും മലയാളത്തിലുമായി ചിത്രം പുറത്തിറങ്ങും.
 
തെനാലി, പഞ്ചതന്ത്രം, നളദമയന്തി, ഉത്തമവില്ലന്‍ എന്നീ തമിഴ് ചിത്രങ്ങളിലും കമല്‍ഹാസനും ജയറാമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്(നളദമയന്തിയില്‍ ജയറാമും കമലും അതിഥികളായിരുന്നു). ജയറാം നായകനായ ഫോര്‍ ഫ്രണ്ട്സ് എന്ന മലയാളചിത്രത്തില്‍ കമല്‍ഹാസന്‍ അതിഥിതാരമായും അഭിനയിച്ചിട്ടുണ്ട്.
 
മഹാനഗരം, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, കണ്ണെഴുതി പൊട്ടും‌തൊട്ട്, ശേഷം, ഇവര്‍, സീതാ കല്യാണം, ഒരുനാള്‍ വരും, രതിനിര്‍വേദം തുടങ്ങിയവയാണ് ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :