ദുല്‍ക്കറാണ് താരം, ജോമോന്‍റെ സുവിശേഷങ്ങള്‍ 50 കോടി ക്ലബിലേക്ക് !

ബുധന്‍, 15 ഫെബ്രുവരി 2017 (15:19 IST)

Jomonte Suvisheshangal, Sathyan Anthikkad, Dulquer Salman, Mohanlal, Munthirivallikal Thalirkkumbol,  ജോമോന്‍റെ സുവിശേഷങ്ങള്‍, സത്യന്‍ അന്തിക്കാട്, ദുല്‍ക്കര്‍ സല്‍മാന്‍, മോഹന്‍ലാല്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

ദുല്‍ക്കര്‍ സല്‍മാന്‍റെ ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ 50 കോടി ക്ലബിലേക്ക്‍. 26 ദിവസങ്ങള്‍ കൊണ്ട് 30 കോടിയിലധികം കളക്ഷന്‍ നേടിയ സിനിമ അമ്പതാം നാള്‍ പിന്നിട്ടുകഴിയുമ്പോള്‍ അമ്പത് കോടി ക്ലബില്‍ ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
 
ജോമോന്‍റെ സുവിശേഷങ്ങളുടെ ആഗോള കളക്ഷന്‍ വിവരമാണിത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ചെയ്തയുടന്‍ കടുത്ത വിമര്‍ശനങ്ങളെയാണ് നേരിടേണ്ടിവന്നത്. ജേക്കബിന്‍റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്‍റെ അനുകരണമാണ് ഈ സിനിമ എന്നതായിരുന്നു പ്രധാന വിമര്‍ശനം.
 
എന്നാല്‍ അത്തരം വിമര്‍ശനങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ട് ചിത്രം കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ പടം വമ്പന്‍ ഹിറ്റായി മാറി. ചാര്‍ലിക്ക് പിന്നാലെ മറ്റൊരു ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം കൂടി 30 കോടി പിന്നിടുന്നതിനാണ് ബോക്സോഫീസ് സാക്‍ഷ്യം വഹിച്ചത്.
 
ഇതോടെ ദുല്‍ക്കര്‍ സല്‍മാന് 30 കോടി ക്ലബ് പിന്നിട്ട് വിജയക്കുതിപ്പ് നടത്തിയ മൂന്ന് ചിത്രങ്ങള്‍ പോക്കറ്റിലായി. ചാര്‍ലിക്ക് മുമ്പ് ബാംഗ്ലൂര്‍ ഡെയ്സ് 52 കോടി കളക്ഷന്‍ നേടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആ ചിത്രം ചെയ്യരുതെന്ന് പലരും എന്നെ ഉപദേശിച്ചു, ചെയ്യാതിരുന്നെങ്കിൽ... : നസ്റിയ

മലയാളികൾക്ക് മാത്രമല്ല തമിഴകത്തിനും പ്രിയപ്പെട്ട നടിയാണ് നസ്റിയ. ഒരുപാട് സിനിമകൾ ഒന്നും ...

news

''അവർ സന്തോഷിക്കട്ടെ''; ഗോസിപ്പുക‌ൾക്ക് വിരാമം, തുറന്ന് പറഞ്ഞ് മഞ്ജു

ദിലീപുമായിട്ടുള്ള വിവാഹമോചനം മുതൽ ഗോസ്സിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നിരുന്ന നടിയാണ് മഞ്ജു ...

news

മോഹൻലാൽ ഒരു സംഭവം തന്നെ! സാധാരണക്കാരനായി ലോഡിങ്ങിൽ സഹായിച്ച് പുലിമുരുകൻ

മലയാള സിനിമയ്ക്കും നൂറ് കോടി ക്ലബിൽ കയറാൻ കഴിയും എന്ന് കാണിച്ച് തന്ന സിനിമയാണ് ...

news

പൊതുമുതൽ നശിപ്പിച്ചു; ഷാരൂഖ് ഖാനെതിരെ പൊലീസ് കേസ്

ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ പൊലീസ് കേസ്. രാജസ്ഥാനിലെ കോട്ട റെയില്‍വേ പോലീസാണ് ...