ആ രഹസ്യത്തിന് പിന്നിൽ വാപ്പച്ചി! തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ

''എല്ലാത്തിനും പിന്നിൽ വാപ്പച്ചിയാണ്'': ദുൽഖർ

aparna shaji| Last Modified ചൊവ്വ, 7 ഫെബ്രുവരി 2017 (12:35 IST)
തന്റെ കരിയറിൽ വിജയത്തിന് പിന്നിൽ വാപ്പച്ചിയാണെന്ന് യൂത്ത് ഐക്കൺ സൽമാൻ. തന്റെ സൗന്ദര്യത്തിനും വിജയത്തിനും ഒരാളാണുള്ളത്, അത് എന്റെ വാപ്പച്ചിയാണ്. എന്നാണ് ദുൽഖർ പറഞ്ഞത്.
വാപ്പച്ചിയുണ്ടായിരുന്നില്ലെങ്കിൽ താനിവിടെ എത്തില്ലായിരുന്നുവെന്ന് പറഞ്ഞതിനൊപ്പം വാപ്പച്ചി നൽകിയ ഈ സൗഭാഗ്യം പാഴാക്കാതെ,​ കൃത്യമായി
താൻ ഉപയോഗിക്കുകയായിരുന്നുവെന്നും ദുൽഖർ പറഞ്ഞു.

സിനിമയിലെ സാങ്കേതിക കലാകാരന്മാരുടെ സാംസ്കാരിക സംഘടനയായ മാക്ട സംഘടിപ്പിച്ച പ്രണാമസന്ധ്യ പരിപാടിയിലാണ് ദുൽഖർ തന്റെ വിജയത്തിന്റെ ക്രെഡിറ്റ് പിതാവ് മമ്മൂട്ടിക്ക് നൽകിയത്. 2015ലെ
സംസ്ഥാന പുരസ്കാരം നേടിയവർക്ക് മാക്ടയുടെ അംഗീകാരം നൽകുന്ന വേളയിൽ മികച്ച നടനുള്ള പുരസ്കാരം ദുൽഖറിനായിരുന്നു ലഭിച്ചത്. അംഗീകാരം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ദുൽഖർ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്.

മലയാളിയുടെ അഭിമാനമായ എം ടി വാസുദേവൻ നായർക്ക് പ്രണാമം അർപ്പിച്ചു കൊണ്ടുള്ള പരിപാടിയിൽ മമ്മൂട്ടിയും സന്നിഹിതനായിരുന്നു. മമ്മൂട്ടിയാണ് എം ടിയ്ക്കുള്ള പുരസ്കാരം സമർപ്പിച്ചത്. എം ടിയ്ക്ക് പുറമെ,​ സിനിമ മേഖലയിലെ മികച്ച പ്രതിഭകളും ചടങ്ങിൽ അതിഥികൾ ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :