ആ കഥ പ്രിയദര്‍ശന്‍ മറിച്ചിട്ടു, പിറന്നത് ചിരിക്കിലുക്കം!

ശനി, 11 ഫെബ്രുവരി 2017 (16:17 IST)

Widgets Magazine
Kilukkam, Priyadarshan, Fazil, Mohanlal, Jagathy, Amala, കിലുക്കം, പ്രിയദര്‍ശന്‍, ഫാസില്‍, മോഹന്‍ലാല്‍, ജഗതി, അമല

കാലം 1991. ‘കിലുക്കം’ എന്ന സിനിമയുടെ കഥ പ്രിയദര്‍ശന്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. കഥയില്‍ എങ്ങും ലാന്‍ഡ് ചെയ്യാന്‍ കഴിയുന്നില്ല. അങ്ങനെയിരിക്കെയാണ് സംവിധായകന്‍ ഫാസിലുമായി പ്രിയദര്‍ശന്‍ സംസാരിക്കാന്‍ ഇടവന്നത്. ഫാസില്‍ അപ്പോള്‍ ‘എന്‍റെ സൂര്യപുത്രിക്ക്’ ചെയ്തുകൊണ്ടിരിക്കുകയാണ്. കഥയൊന്നുമായില്ലെന്ന് പ്രിയന്‍ പറയുന്നതുകേട്ട് ഫാസില്‍ പറഞ്ഞത് ഇങ്ങനെയാണ്:
 
“എന്‍റെ സൂര്യപുത്രി അമ്മയെ തിരഞ്ഞുപോകുന്ന മകളുടെ കഥയാണ്. അച്ഛനെ തിരഞ്ഞുപോകുന്ന മകളെ പരീക്ഷിക്കൂ” - ഫാസില്‍ അത്ര കാര്യമായിട്ടല്ല പറഞ്ഞതെങ്കിലും പ്രിയദര്‍ശനെ അത് സ്പര്‍ശിച്ചു.
 
കിലുക്കം എന്ന ചിത്രം അതുതന്നെയായിരുന്നു. രേവതി അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രം അച്ഛനെ തിരഞ്ഞുപോകുന്ന കഥ. ഗൈഡ് ജോജിയും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നിശ്ഛലും കിട്ടുണ്ണിയുമെല്ലാം ഈ കഥയിലേക്കുള്ള വഴികള്‍ മാത്രം.
 
കിലുക്കം മെഗാഹിറ്റായി, സൂര്യപുത്രിയും. പക്ഷേ സമാനസ്വഭാവമുള്ള കഥയാണെങ്കിലും ഒറ്റനോട്ടത്തില്‍ എവിടെയും സമാനത കാണാനാവില്ല എന്നതാണ് പ്രത്യേകത. സൂര്യപുത്രി കൂടുതല്‍ ഗൌരവഭാവമണിഞ്ഞപ്പോള്‍ കിലുക്കം ചിരിക്കിലുക്കമായിത്തീര്‍ന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

‘ന്യൂഡെല്‍ഹി ഡയറി’ - മമ്മൂട്ടി വീണ്ടും ജി കെ!

മമ്മൂട്ടി എന്ന നടന്‍റെ ഏറ്റവും പവര്‍ഫുളായ കൊമേഴ്സ്യല്‍ അവതാരം - ജി കൃഷ്ണമൂര്‍ത്തി വീണ്ടും ...

news

മലയാളത്തിലെ ഇഷ്ട നടൻ മമ്മൂട്ടിയാണ്, സംശയമില്ലാതെ തമന്ന പറഞ്ഞു!

തമിഴിൽ മാത്രമല്ല, തെലുങ്കിലും കന്നടയിലും ബോളിവുഡിലും ഒരെപോലെ മിന്നുന്ന താരമാണ്.തമന്ന ...

news

റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് ഡേവിഡ് നൈനാന്‍, 24 മണിക്കൂറിനുള്ളിൽ ടീസർ കണ്ടത് 30 ലക്ഷം ആളുകൾ!

ഫസ്റ്റ്‌ലുക്കിലും മോഷന്‍ പോസ്റ്ററിലുമൊക്കെ പ്രേക്ഷകപ്രീതി ഉയര്‍ത്തിയ ചിത്രമാണ് ...

news

തിരക്കഥ കേട്ടതും മമ്മൂട്ടി പറഞ്ഞു 'ഓകേ'!

തിരക്കഥ കേട്ടയുടൻ മമ്മൂട്ടി ഓകെ പറഞ്ഞ സിനിമകൾ ഒരുപാടുണ്ട്. അതിൽ ഒന്നാണ് ശ്യാംധർ സംവിധാനം ...

Widgets Magazine