ആര്യന്‍, അഭിമന്യു - ഇനിയെന്ത്? മറുപടി പ്രിയദര്‍ശന്‍ നല്‍കുന്നു.... !

ഇനി പ്രിയന്‍ എടുക്കുന്നത് അടിപ്പടം, മോഹന്‍ലാലിന്‍റെ അധോലോക ത്രില്ലര്‍ !

Aryan, Abhimanyu, Mohanlal, Priyadarshan, Maniyan Pillai Raju, Oppam, Pulimurugan, ആര്യന്‍, അഭിമന്യു, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു, ഒപ്പം, പുലിമുരുകന്‍
Last Modified ചൊവ്വ, 10 ജനുവരി 2017 (16:14 IST)
ആര്യന്‍, അഭിമന്യു എന്നീ അധോലോക ആക്ഷന്‍ ത്രില്ലറുകള്‍ക്ക് ശേഷം അതേ ശൈലിയിലുള്ള ഒരു സിനിമയ്ക്ക് പ്രിയദര്‍ശന്‍ ഒരുങ്ങുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ഈ സിനിമ മണിയന്‍‌പിള്ള രാജു ആണ് നിര്‍മ്മിക്കുന്നത്. 30 കോടി രൂപയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ്.

മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളായിരിക്കും ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കലാസംവിധായകന്‍ സാബു സിറിള്‍ ഈ സിനിമയോട് സഹകരിക്കുന്നുണ്ട്. സന്തോഷ് ശിവനോ കെ വി ആനന്ദോ ഛായാഗ്രഹണം നിര്‍വഹിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.

ഈ വര്‍ഷം മധ്യത്തോടെ പ്രിയന്‍ - ലാല്‍ ടീമിന്‍റെ ആക്ഷന്‍ സിനിമയുടെ ജോലികള്‍ ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :