കമലിന്‍റെ ‘ആമി’യാകാന്‍ വിദ്യയ്ക്ക് പകരം തബു!

കമലിന് പുതിയ ‘ആമി’ !

Kamal, Vidya Balan, Tabu, Priyadarshan, Mohanlal, Prithviraj, കമല്‍, വിദ്യാബാലന്‍, തബു, പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, പൃഥ്വിരാജ്
Last Modified ചൊവ്വ, 31 ജനുവരി 2017 (15:54 IST)
കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍ നിന്ന് വിദ്യാബാലന്‍ അവസാന നിമിഷം പിന്‍‌മാറിയത് വലിയ ചര്‍ച്ചയായിരുന്നു. വിദ്യ എന്തുകൊണ്ടാണ് ഈ സിനിമയില്‍ നിന്ന് പിന്‍‌മാറിയത് എന്നത് സംബന്ധിച്ച് വിവാദങ്ങള്‍ വരെ ഉണ്ടായി. എന്തായാലും എല്ലാ ചര്‍ച്ചകളും പുരോഗമിക്കുന്നതിനിടെ ‘ആമി’യിലേക്ക് പുതിയ നായിക വരികയാണ്.

തബു ആണ് ആമിയായി അഭിനയിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേത്രികളില്‍ ഒരാളായ തബു മാധവിക്കുട്ടിയാകാന്‍ സമ്മതമാണെന്ന് അറിയിച്ചതോടെ പ്രൊജക്ട് വീണ്ടും ഓണ്‍ ആയി.

ദേശീയ പുരസ്കാരം നേടിയിട്ടുള്ള തബു ഇതിനുമുമ്പും മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കാലാപാനി, കവര്‍ സ്റ്റോറി, രാക്കിളിപ്പാട്ട്, ഉറുമി തുടങ്ങിയ മലയാള സിനിമകളില്‍ തബു അഭിനയിച്ചിട്ടുണ്ട്.

അഞ്ചുകോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ പൃഥ്വിരാജും മുരളി ഗോപിയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തൌഫീഖ് ഖുറേഷി സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദസംവിധാനവും നിര്‍വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :