‘രാത്രി മാത്രം എഴുതുന്ന കോവിലന്‍’

ബിജുകുമാര്‍ പി

Kovilan
PRO
PRO
ഭാരതഭൂമിയിലെ മനുഷ്യരെപ്പറ്റി എന്താണാഭിപ്രായം?

ഞാനറിഞ്ഞിടത്തോളം നരവംശശാസ്‌ത്രജ്ഞര്‍ പറയുന്നത്‌ നീഗ്രേറ്റും ആസ്‌ട്രലോയിഡും ആയിരുന്നു ഇന്ത്യയിലെ ആദിമ മനുഷ്യന്‍ എന്നാണ്‌. ഇന്നും അവരുടെ ജനുസ്‌ ഇന്ത്യയിലുണ്ട്‌. തമിഴ്‌ നാട്ടിലുണ്ട്‌. ഇവിടെ കേരളത്തില്‍ വയനാട്ടിലുണ്ട്‌. ബീഹാറില്‍ പല ഭാഗത്തുമുണ്ട്‌. കുറിച്ച്യര്‍, ഇരുളര്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നവരാണ്‌. പക്ഷേ അവര്‍ ഒതുക്കപ്പെട്ടിരിക്കുന്നു. ഇന്ത്യ വെളുത്ത മനുഷ്യരുടെ ദേശമല്ല. നമ്മുടേതടക്കം പൂര്‍വ്വപിതാക്കള്‍ കേരളത്തിന്റേതല്ല.

ഭാരതീയ തത്വചിന്തകളെ പറ്റിയൊക്കെ താങ്കളുടെ കൃതികളില്‍ ധാരാളം കാണാമല്ലോ. ഇതിനു കാരണമെന്താണ്‌?

ഇവിടെ നിങ്ങള്‍ ഏതു മതത്തിലാണ്‌ വിശ്വസിക്കുന്നത്‌ എന്നു ചോദിക്കാറില്ല. പ്രപഞ്ചത്തില്‍ ഒരു മഹാസത്യമുണ്ട്‌. ബ്രഹ്മം. ഈശ്വരന്മാര്‍ എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നു എന്നു വിശ്വസിക്കുന്നവരാണ്‌ നമ്മള്‍. ഭാരതീയദൈവം വളരെ ഫ്രീലാന്‍സാണ്‌. നമ്മുടെ അടിസ്ഥാന തത്വചിന്തകള്‍ പ്രപഞ്ചത്തെക്കുറിച്ചാണ്‌. അവിടെ എല്ലാം തുല്യമാണ്‌. പ്രപഞ്ചത്തിന്റെ അംശമാണീ നാട്‌. ആ നാടിനെയാണ്‌ ഇവിടെ കച്ചവടത്തിനായി വന്നവര്‍ നശിപ്പിച്ചത്‌. ഭാരതീയ തത്വചിന്ത സര്‍വ്വാംഗീകാരമുള്ളതാണ്‌.

രചനാതീരിയെക്കുറിച്ച്‌?

ഒരു കഥയെഴുതുമ്പോള്‍ അതിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഞാന്‍ തന്നെ അയാളുമായി മാറുകയാണ്‌. എഴുത്തിന്റെ ഒരുക്കങ്ങളാരംഭിച്ചാല്‍ പിന്നെ ഞാനെല്ലാം മറക്കും. വീടും വീട്ടുകാരുമൊന്നും പിന്നെയെനിക്കൊരു പ്രശ്നമല്ല. എഴുതാനുള്ളതു മാത്രമേ മനസിലുണ്ടാകൂ. രാത്രി മാത്രമേ ഞാന്‍ എഴുതിയിട്ടുള്ളൂ. പകലെഴുത്തില്ല.

വിശപ്പിനെപ്പറ്റി ധാരാളമെഴുതിയിട്ടുണ്ടല്ലോ. അനുഭവത്തില്‍നിന്നാണോ എഴുതുന്നത്‌?

എന്റെ അച്ഛന്‍ എട്ടുവയസുള്ളപ്പോള്‍ അച്ഛന്റെ അച്ഛന്‍ മരിച്ചു. അതുകൊണ്ടുതന്നെ അന്നത്തെ പരിസ്ഥിതിയില്‍ അച്ഛന്‌ ജീവിതം പോരാട്ടമായിരുന്നു. പഠിക്കാനും കഴിഞ്ഞില്ല. മക്കളെങ്കിലും പഠിച്ചു മുന്നേറണമെന്ന് ആഗ്രഹിച്ചു എന്റെ അച്ഛന്‍. അച്ഛനൊരിക്കലും തളര്‍ന്നു കണ്ടിട്ടില്ല. അച്ഛന്‍ വളര്‍ന്നുവരാന്‍ എടുത്ത ക്ലേശങ്ങളുടെ ഭാരമാണ്‌ എന്റെ കൃതികളില്‍ നിവര്‍ന്നു നില്‍ക്കാനും വിശപ്പുമാറ്റാനുമുള്ള ചിന്തകള്‍, വേദനകള്‍ ഒക്കെകേട്ട്‌ മനസ്‌ നൊന്തിട്ടുണ്ട്‌. സാധാരണക്കാരന്റെ ജീവിതമാണ്‌ ഒരു സാധാരണ എഴുത്തുകാരുടെ തൂലികയിലൂടെ വരുന്നത്‌. മാനവികതയെക്കുറിച്ച്‌ സങ്കടപ്പൊടാനേ എനിക്കു കഴിയൂ. എന്റെ രചനകളില്‍ ഞാന്‍ ഇതൊക്കെ പകര്‍ത്താന്‍ ശ്രമിക്കാറുണ്ട്‌.

ഇപ്പോള്‍ എന്തു ചെയ്യുന്നു?

WEBDUNIA|
എഴുതിയ വാക്ക്‌ തിരിച്ചെടുക്കാന്‍ കഴിയില്ല. എനിക്ക്‌ ജീവിക്കണം. പട്ടാളത്തിലായിരുന്നതിന്റെ ചെറിയ പെന്‍ഷന്‍ കിട്ടുന്നുണ്ട്‌. സാരമായൊന്നുമില്ല. ഇരുപത്തിരണ്ട് വര്‍ഷ സര്‍വ്വീസുണ്ട്‌. അതുകൊണ്ടുമാത്രം ജീവിക്കാന്‍ കഴിയില്ല. എനിക്കുമാത്രം ജീവിക്കാന്‍ ഈ സംവിധാനമൊക്കെ മതി. പക്ഷേ ഞാന്‍ മാത്രമല്ലല്ലോ വീട്ടില്‍. ചിലതൊക്കെ ചെയ്യാമെന്ന്‌ ഒരു പ്രസാധകന്‍ പറഞ്ഞിട്ടുണ്ട്‌. അതൊരു രക്ഷയാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :