കരിമ്പൂച്ച - ആര്‍ രാജേഷിന്റെ കവിത

ആര്‍. രാജേഷ്‌

WEBDUNIA|
ഒരു മഞ്ഞുകണം
താഴേയ്ക്ക്‌.
ഇരകാത്തിരുന്ന
കരിമ്പൂച്ചയുടെ
കണ്ണിലെ കനല്‍ കെട്ടു.

നടുമുറിയില്‍
ചിതല്‍ തിന്നു തീര്‍ത്ത
കട്ടിലില്‍
നഷ്ടപ്രണയത്തിന്റെ
ദീര്‍ഘനിശ്വാസം.

അവളുടെ ദുര്‍മേദസ്‌
എന്നെ കീഴടക്കുന്നു.
ശവംതീനിപ്പക്ഷിയുടെ
പ്രതികാരം.
മുറിയില്‍
മിന്നാമിനുങ്ങിന്റെ
ചെറുവെട്ടം.
വിയര്‍പ്പുകണങ്ങള്‍
ആവിയാവുന്നു.

ചീവീടിന്റെ കരച്ചില്‍.
ഉണര്‍ന്നു
പിന്നെ,
ഞാനും അവളും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :