സമഭാവനയുടെ ഇരിപ്പിടമായ ശബരിമല !

വ്യാഴം, 11 ജനുവരി 2018 (18:02 IST)

Makara Vilakku Special , Sabarimala , ശബരിമല , മകരവിളക്ക് സ്പെഷ്യല്‍

തീര്‍ത്തും ജനകീയനായ ദൈവസങ്കല്പമാണ് ശബരിമലയിലെ ശ്രീ അയ്യപ്പന്‍. അവിടെ ജാതിമതഭേദമന്യേ ആര്‍ക്കും പ്രവേശനമുണ്ട്; ആരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അയ്യപ്പന്‍റെ പൂങ്കാവനം ജൈവ വൈവിധ്യത്തിന്‍റെ സങ്കേതമാണ്. പൂങ്കാവനം ഭക്ത്യാദരപൂര്‍വം സംരക്ഷിക്കുമ്പോള്‍ പരിസ്ഥിതിയും ജൈവവൈവിധ്യവുമാണ് സംരക്ഷിതമാവുന്നത്
 
ഭാരതീയമായ സമഭാവനയുടെ സന്ദേശമാണ് നല്‍കുന്നത്.ഹൈന്ദവ ദേവാലയം എന്നപോലെ മുസ്ലീമായ വാവരുടെ ഇരിപ്പിടവും സന്നിധാനത്തിലുണ്ട്. മതനിരപേക്ഷതയുടെ സങ്കേതമാണ് ശബരിമല 
 
'ആദിത്യ ചന്ദ്രന്‍റെ കണ്ണഴകോടെ
ശ്രീമഹാദേവന്‍റെ മെയ്യഴകോടെ
ശംഖും കഴുത്തിലോ പൊന്നരയോടെ
ശ്രീ ധനുമാസത്തിലുത്തിരം നാളില്‍
പഞ്ചമിപ്പക്കം പിറന്നാളുണ്ണി ' 
 
ഇതു ഭൂതഗണനാഥന്‍ അയ്യപ്പനെക്കുറിച്ചുള്ള കവിവചനം. ധര്‍മശാസ്താവിന്‍റെ ഉത്പത്തിക്ക് പുരാവൃത്തങ്ങളെറെ. എന്നാല്‍ അയ്യപ്പനെ സമൂഹത്തിന്‍റെ ദൈവമാക്കി മാറ്റിയത് കേരളമാണ്. അയ്യപ്പപുരാണങ്ങളില്‍ അഗ്രസ്ഥാനത്താണ് "ഭൂതനാഥോപാഖ്യാനം'. ശ്രീഭൂതനാഥനെന്നും അറിയപ്പെടുന്ന ധര്‍മശാസ്താവിനെപ്പറ്റിയുള്ള കഥകള്‍ ഈ സംസ്കൃത ഗ്രന്ഥത്തില്‍ 15 അധ്യായങ്ങളിലായി വിവരിക്കുന്നു.
 
കാടും മേടും നിറഞ്ഞ പ്രദേശത്ത് അയ്യപ്പന് ക്ഷേത്രം പണിഞ്ഞത്, പുലികളെയും ചെടികളെയും അയ്യപ്പന്‍റെ തോഴരാക്കിയത്, മുസ്ലീം പ്രമാണിയായിരുന്ന വാവരെ ഇഷ്ട സഖാവാക്കിയത്. ക്രാന്തദര്‍ശികളായ പൂര്‍വികരായിരുന്നു . ലോകമേ തറവാട്‌ എന്ന ഭാരതീയമായ സമഭാവനാ സങ്കല്‍പത്തിന്റെ മികച്ച ഉദാഹരണമാണ്‌ ശബരിമല. 
 
വൃശ്ചികം ഒന്നു തുടങ്ങി രണ്ട്‌ മാസം് ഇത്‌ ലോകമെമ്പാടുമുള്ള ഭക്ത ജവിദ്യാര്‍ത്ഥിനങ്ങളുടെ ആശ്രയമായി മാറുന്നു. പാപഭാരങ്ങളുടെയും വേദനകളുടെയും ഇരുമുടിക്കെട്ടുമായി പരസഹസ്രം ഭക്തന്മാര്‍ കറുപ്പും നീലയും വസ്ത്രമണിഞ്ഞ്‌ കലിയുഗവരദനായ ശ്രീധര്‍മ്മശാസ്താവിനെ കാണാന്‍ ശബരിമലയില്‍ എത്തുകയായി.
 
തുലാവര്‍ഷത്തിന്റെ പനിനീര്‍ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന ശബരിമല പൂങ്കാവനം ഭക്തജവിദ്യാര്‍ത്ഥിനങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മണ്ഡല മകരവിളക്കുകള്‍ക്കായി ശബരിമല നട തുലാം 30 ന്‌ വൈകിട്ട്‌ തുറക്കും. പുതിയ മേല്‍ശാന്തി ചുമതല ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയാവും. 
 
മണ്ഡലകാലത്തു നിന്നും ശബരിമല ഉത്സവം മറ്റിയിരിക്കുകയാണ്‌. ഇനി ഏപ്രിലിലായിരിക്കും 9 ദിവസത്തെ ഉത്സവം. മണ്ഡലകാലത്തിനും മകരവിളക്കകിനും ഇടയ്ക്കുള്ള രണ്ട്‌ ദിവസത്തെ ഇടവേള ഒഴിച്ചാല്‍ തുടര്‍ച്ചയായി രണ്ട്‌ മാസം ശബരിമലയില്‍ തീര്‍ത്ഥാടന കാലമാണ്‌.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഉത്സവങ്ങള്‍

news

ശബരിമല ഐതീഹ്യത്തിലൂടെ

പിന്‍ഗാമിയെ ലഭിക്കാനായി പ്രാര്‍ത്ഥന നടത്തിയിരുന്ന പന്തളം രാജാവ് വേട്ടയ്ക്കായി വരാറുള്ള ...

news

ശബരിമലയില്‍ തങ്ക സൂര്യോദയം

ഏറ്റവും കൂടുതല്‍ ഭക്തര്‍ സന്ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശബരിമല. ...

news

മകരവിളക്കും ചില തര്‍ക്കങ്ങളും

സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമ പൂജ ...

news

മകരവിളക്ക്: ദര്‍ശനപുണ്യം ജന്‍‌മപുണ്യം

ശബരിമല സ്വാമി അയ്യപ്പക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകരവിളക്ക്. മകരം ഒന്നാം ...

Widgets Magazine